
ലോകത്തിലെ തന്നെ ഏറ്റവും വലിയ റെയില്‍വേ ശൃംഖലകളില്‍ ഒന്നാണ് ഇന്ത്യന്‍ റെയില്‍വേ. രാജ്യത്തുടനീളം 7,461 റെയില്‍വേസ്റ്റേഷനുകൾ നമുക്കുണ്ട്. ഉത്തര്‍ പ്രദേശിലാണ് ഏറ്റവും കൂടുതല്‍ റെയില്‍വേ സ്‌റ്റേഷനുകളുള്ളത്. 1,173 എണ്ണം. മഹാരാഷ്ട്ര(689), ബീഹാര്‍ (768). മധ്യപ്രദേശ്(550), ഗുജറാത്ത് (509) എന്നിവയാണ് തൊട്ടുപിന്നിലുള്ളവ. എന്നാല്‍ ഒരു റെയില്‍വേ സ്‌റ്റേഷന്‍ മാത്രമുള്ള ഒരു സംസ്ഥാനം നമുക്ക് ഉണ്ട്. അത് ഏതാണെന്നറിയാമോ?
ഇന്ത്യയുടെ വടക്കുകിഴക്കന്‍ അതിര്‍ത്തിയിലെ മിസോറാം ആണ് ആ സംസ്ഥാനം. കോലസീബ് ജില്ലയില്‍ സ്ഥിതിചെയ്യുന്ന ബൈറാബിയാണ് മിസോറാമിന്റെ ഏക റെയില്‍വേ സ്‌റ്റേഷന്‍. BHRB എന്ന സ്റ്റേഷന്‍ കോഡുള്ള ബൈറാബി റെയില്‍വേ സ്റ്റേഷന് മൂന്ന് പ്ലാറ്റ്ഫോമുകളാണ് ഉള്ളത്. സംസ്ഥാനത്തെ 1.25 ദശലക്ഷം (12.25 ലക്ഷം) ജനങ്ങള്‍ക്ക് വേണ്ടിയാണ് ഈ റെയില്‍വേ സ്റ്റേഷന്‍ നിലകൊളളുന്നത്.
മിസോറാമിലെ കോലസീബ് ജില്ലയിലാണ് ബെറാബി റെയില്‍വേസ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. സംസ്ഥാനത്തെ പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നുകൂടിയാണ് ഇത്. 84.25 കിലോമീറ്റര്‍ നീളമുള്ള ബ്രോഡ്-ഗേജ് റെയില്‍വേ ലൈനുമായാണ് ഈ റെയില്‍വേ സ്‌റ്റേഷന്‍ ബന്ധിപ്പിച്ചിരിക്കുന്നത്. കടഖല്‍ ജംഗ്ഷനെ ബൈറാബിയുമായി ബന്ധിപ്പിക്കുന്ന സ്റ്റേഷന്‍ കൂടിയാണ് ഇത്.
ബെറാബി റെയില്‍വേ ലൈന്‍ 2016 മാര്‍ച്ചില്‍ പൂര്‍ത്തിയായി. മിസോറാമിന്റെ തലസ്ഥാനമായ ഐസ്‌വാളില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ ചെറിയ സ്റ്റേഷനില്‍ നാല് ട്രാക്കുകളാണ് ഉള്ളത്. റെയില്‍വേ സൗകര്യങ്ങള്‍ കുറവായതുകൊണ്ടുതന്നെ ഇവിടുത്തെ ജനങ്ങളുടെ യാത്രയേയും മറ്റ് ആവശ്യങ്ങളെയും ഒക്കെ ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ഐസ്‌വാളിനെ ഇന്ത്യന്‍ റെയില്‍വേയുമായി ബന്ധിപ്പിക്കാനുളള ധാരാളം വികസന പദ്ധതികള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. എന്നാല്‍ മിസോറാമിന്റെ കുന്നിന്‍ പ്രദേശങ്ങള്‍ റെയില്‍വേ നിര്‍മ്മാണത്തെ വെല്ലുവിളി നിറഞ്ഞതാക്കുകയാണ്.
Content Highlights :Indian state with only one railway station