വിജിലന്‍സ് എന്ന് എഴുതിയ ജീപ്പില്‍ പതാക,അതോടൊപ്പം പ്രസ് സ്റ്റിക്കറും;ഇതോടെ സംശയം, പരിശോധനയില്‍ എംഡിഎംഎ പൊക്കി

അഞ്ച് ഗ്രാം ഹൈബ്രിഡ് കഞ്ചാവും രണ്ട് ഗ്രാം എംഡിഎംഎയുമാണ് പിടികൂടിയത്

dot image

പാറശ്ശാല: വിജിലൻസ് ബോർഡും പതാകയും വാഹനത്തിൽ സ്ഥാപിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ. തിരുനെൽവേലി, ദളപതി സമുദ്രം ചർച്ച് സ്ട്രീറ്റിൽ കെവിൻ ഡേവിഡ് (24), തിരുനെൽവേലി പണകുടി മംഗമാൻസാ ലെയ്‌ൻ ആന്റണി നമൂസ് (21), പെരുമാതുറ വാറുവിളാകം എ ജെ മൻസിലിൽ മുഹസിൻ (28) എന്നിവരെയാണ് അഞ്ച് ഗ്രാം ഹൈബ്രിഡ് കഞ്ചാവും രണ്ട് ഗ്രാം എംഡിഎംഎയുമായി ഡാൻസാഫ് സംഘവും പൊഴിയൂർ പൊലീസും പിടികൂടിയത്.

വിജിലൻസ് ബോർഡും പതാകയും കൂടാതെ വാഹനത്തിൽ പ്രസ് എന്നുകൂടി രേഖപ്പെടുത്തിയിരുന്നു. ഇതിൽ സംശയം തോന്നിയതോടെയാണ് പൊലീസ് വാഹനത്തെ പിന്തുടർന്നത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് ലഹരി കണ്ടെത്തിയത്. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ളതായിരുന്നു വാൻ.

കാരോട്, മുക്കോല ബൈപ്പാസിൽ സംയുക്ത പരിശോധനയ്ക്കിടെയാണ് അമിതവേഗത്തിൽ കാറെത്തിയത്. ചെന്നൈയിൽനിന്ന് മയക്കുമരുന്ന് വാങ്ങി തിരുനെൽവേലിയിൽ എത്തുകയും അവിടെ നിന്ന് കേരളത്തിലേക്ക് കടക്കാൻ ശ്രമിക്കുകയുമായിരുന്നു സംഘം.

Content Highights: three people arrested with drugs at tvm

dot image
To advertise here,contact us
dot image