'ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് വൈകിപ്പിച്ചത് സാംസ്‌കാരിക വകുപ്പ് ഉദ്യോഗസ്ഥർ'; ഡോ അബ്ദുൾ ഹക്കീം

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഹർജി പരിഗണിക്കുന്ന ഘട്ടത്തിൽ വിവരാവകാശ കമ്മീഷണറേറ്റിൽ നിന്നും ആവശ്യമായ പിന്തുണ ലഭിച്ചിട്ടില്ലെന്ന് ഡോ അബ്ദുൾ ഹക്കീം

dot image

തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മീഷണറേറ്റിനെതിരെ തുറന്നടിച്ച് മുൻ കമ്മീഷണർ ഡോ എ അബ്ദുൾ ഹക്കീം. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഹർജി പരിഗണിക്കുന്ന ഘട്ടത്തിൽ വിവരാവകാശ കമ്മീഷണറേറ്റിൽ നിന്നും ആവശ്യമായ പിന്തുണ ലഭിച്ചിട്ടില്ലെന്നും കമ്മീഷണറേറ്റിലെ ആരെങ്കിലും ആരുടെയെങ്കിലും ഉപകരണമായി മാറിയിട്ടുണ്ടാകാമെന്നും അബ്ദുൾ ഹക്കീം റിപ്പോർട്ടറിനോട് പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് വൈകിപ്പിച്ചത് സാംസ്‌കാരിക വകുപ്പ് ഉദ്യോഗസ്ഥരാണെന്നും ഇവർ സ്വാധീനത്തിന് വഴങ്ങിയതാകാമെന്നും അബ്ദുൾ ഹക്കിം പറഞ്ഞു. രാഷ്ട്രീയമായ ചില നീക്കങ്ങളുണ്ടായോ എന്നുപോലും സംശയിക്കേണ്ടിവരുമെന്നും ഹക്കീം പറയുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഹർജി പരിഗണിക്കുന്ന സമയത്ത് പൊതുജനങ്ങളും മാധ്യമങ്ങളും പിന്തുണച്ചപ്പോഴും സ്വന്തം ഓഫീസിൽ നിന്ന് തനിക്ക് പ്രതീക്ഷിച്ച പിന്തണുലഭിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്നത് നീട്ടിക്കൊണ്ടുപോയത് ഉദ്യോഗസ്ഥരാണ്. റിപ്പോർട്ട് ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോൾ അവർ അത് വൈകിപ്പിച്ചു. റിപ്പോർട്ട് തരാതെ ഉദ്യോഗസ്ഥർ ധാർഷ്ട്യം കാണിച്ചെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോർട്ട് സൂക്ഷ്്മമായി പരിശോധിച്ചതിന് ശേഷമാണ് പുറത്തുവിടാൻ പറഞ്ഞത്. ഹേമ കമ്മിറ്റി റിപ്പോർട്ട് ചവിട്ടി പിടിച്ചത് സ്വാധീനത്തിന് വഴങ്ങിയാകാം. റിപ്പോർട്ട് പുറത്തുവിടുന്നതിനു മുമ്പ് ശക്തമായ സമ്മർദ്ദം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.തടസഹർജിയുമായി പോയവർക്ക് റിപ്പോർട്ടുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉദ്യോഗസ്ഥർ ലാഘവത്തോടെയാണ് സംഭവത്തെ കണ്ടത്. നിയമം നിയമത്തിന്റെ വഴിയിൽ പോയപ്പോൾ അവർ കീഴടങ്ങുകയായിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് സിനിമയെ ശുദ്ധീകരിക്കാൻ ലക്ഷ്യമിട്ടാണ് തയ്യാറാക്കിയിട്ടുള്ളത്. റിപ്പോർട്ട് പൂർണ്ണമായും പുറത്തുവന്നാലും കുഴപ്പമില്ല.റിപ്പോർട്ടിലെ കുറച്ച് ഭാഗങ്ങൾ കൂടെ പുറത്തു വരേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Former Commissioner Dr. A Abdul Hakeem openly attacks the State Information Commissionerate

dot image
To advertise here,contact us
dot image