കാലിന്‍റെ തള്ളവിരല്‍ നിലത്തുകുത്താന്‍ പറ്റുന്നില്ലേ..കാല്‍ തരുന്ന മുന്നറിയിപ്പാണത്

കാല്‍വിരലുകളിലെ തണുപ്പ്, ചര്‍മ്മത്തിന്റെ നിറവ്യത്യാസം, മരവിപ്പ് ഇവയെല്ലാം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്

dot image

ഇരുന്ന് ജോലിചെയ്യുന്നവരാണ് പലരും. ചിലര്‍ക്ക് ഇരുന്നിടത്ത് ഇരുന്നുകൊണ്ട് എത്ര മണിക്കൂര്‍ വേണമെങ്കിലും ജോലി ചെയ്യാന്‍ ഒരു മടിയും ഇല്ല. അപ്പോള്‍ ജോലി ഭംഗിയായി നടക്കുമെങ്കിലും നിങ്ങളുടെ ആരോഗ്യം മോശമായിക്കൊണ്ടിരിക്കുമെന്ന സത്യം ആരും മനസിലാക്കാറില്ല. ഇരുന്നുള്ള ജോലി ചെയ്യലും ഹൃദയത്തിന്റെ ആരോഗ്യവും തമ്മില്‍ എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നതെന്നറിയാം.

രക്തചംക്രമണം മോശമാകുമ്പോള്‍ ആദ്യം ബാധിക്കുന്നത് കാലുകളെയാണ്. കാലുകളില്‍ മരവിപ്പ് , ഇക്കിളി, തണുപ്പ്, നിറവ്യത്യാസം, ഉണങ്ങാത്ത മുറിവുകള്‍ എന്നിവയെല്ലാം അനുഭവപ്പെടാം. പ്രത്യേകിച്ച് PAD അല്ലെങ്കില്‍ ഡയബറ്റിക് ന്യൂറോപ്പതി ഉള്ള രോഗികളില്‍. ചികിത്സിച്ചില്ലെങ്കില്‍ അണുബാധകള്‍, അള്‍സര്‍, ഗാംഗ്രീന്‍ എന്നിവയിലേക്ക് നയിക്കുകയും ചെയ്യാം.

ഹൃദയം ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഓക്‌സിജന്‍ സമ്പുഷ്ടമായ രക്തം പമ്പ് ചെയ്യുന്നു. എന്നാല്‍ ഒരാള്‍ ഒരു മണിക്കൂറിലധികം ഇരിക്കുമ്പോള്‍ കാലുകളിലേക്കുള്ള രക്തയോട്ടം കുറയുകയും തടസ്സപ്പെടുകയും ചെയ്യും. ഇത് കാലുകളില്‍ വേദന, മരവിപ്പ്, നീര്‍വീക്കം എന്നിവയ്ക്ക് കാരണമാകും. അതിനാല്‍ കാലുകള്‍ക്ക് ഇടയ്ക്കുള്ള ചലനം അത്യാവശ്യമാണ്. മുംബൈയിലെ ഗ്ലെനീഗിള്‍സ് ഹോസ്പിറ്റല്‍ പരേലിലെ ഇന്റേണല്‍ മെഡിസിന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മഞ്ജുഷ അഗര്‍വാള്‍ പറയുന്നു.

ചലനത്തിന്റെ പ്രാധാന്യം

ചലനം പ്രധാനമാണ്. ഒരു സ്ഥാനത്ത് തന്നെ ഇരിക്കുന്നത് രക്തചംക്രമണം, (പ്രത്യേകിച്ച് കാലുകളിലേത്) പരിമിതപ്പെടുത്തും. ഒരു മണിക്കൂര്‍ അനങ്ങാതെ ഇരുന്നാല്‍ കാലുകളിലേക്കുള്ള രക്തയോട്ടം ഏകദേശം അമ്പത് ശതമാനം കുറയും. തുടര്‍ച്ചയായി ഇരിക്കുമ്പോള്‍ ഒരു ചെറിയ ഇടവേള എടുത്ത് എഴുന്നേല്‍ക്കുകയോ, നടക്കുകയോ ചെയ്യേണ്ടതുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പാദങ്ങളുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ ഒരിക്കലും അവഗണിക്കരുത്. തണുത്ത കാല്‍വിരലുകള്‍, സാവധാനം സുഖപ്പെടുന്ന മുറിവുകള്‍, ചര്‍മ്മത്തിന്റെ നിറവ്യത്യാസം , സ്ഥിരമായ മരവിപ്പ് എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഒരു ഡോക്ടറെ കാണേണ്ടതുണ്ട്. പ്രത്യേകിച്ച് പ്രമേഹം, പുകവലി, അല്ലെങ്കില്‍ വ്യായാമം എന്നിവയുടെ ചരിത്രമുണ്ടെങ്കില്‍.പതിവായി വ്യായാമം ചെയ്യുക, രക്തത്തിലെ പഞ്ചസാരയും കൊളസ്‌ട്രോളും കുറയ്ക്കുക, കാലുകള്‍ പതിവായി പരിശോധിക്കുക എന്നിവയൊക്കെ ചെയ്യേണ്ടതാണ്.

(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടിയുളളതാണ്. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)

Content Highlights :Do you work for more than an hour sitting? That's enough to cause heart failure

dot image
To advertise here,contact us
dot image