രാത്രിയില്‍ ഏലയ്ക്ക ചവച്ചുനോക്കൂ; ഗുണങ്ങള്‍ ചില്ലറയല്ല

ഉറങ്ങുന്നതിനുമുമ്പ് ഏലയ്ക്ക ചവയ്ക്കുന്നത് ഒരു പ്രകൃതിദത്തമായ മൗത്ത് ഫ്രഷ്നര്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നത്

dot image

നാവില്‍ വെള്ളമൂറുന്ന രുചി സമ്മാനിക്കുന്ന സുഗന്ധ വ്യഞ്ജനമാണ് ഏലയ്ക്ക. ഇന്ത്യന്‍ അടുക്കളകളില്‍ ഏലയ്ക്കയ്ക്ക് പകരം വെയ്ക്കാനാവാത്ത സ്ഥാനമുണ്ട്. ചായയിലും കറികളിലും പായസത്തിലും അടക്കം ഏലയ്ക്കയിട്ട് രുചി ആസ്വദിക്കുന്നവരാണ് മലയാളികളും.

രുചികരമാണെന്നതിന് പുറമെ ആരോഗ്യത്തിനും ഏലയ്ക്ക ഏറെ ഗുണം ചെയ്യും. ശരീരത്തിന് ഗുണം ചെയ്യുന്ന നിരവധി പോഷകങ്ങള്‍ ഏലയ്ക്കയില്‍ കാണപ്പെടുന്നുണ്ട്. ചായ, മധുരപലഹാരങ്ങള്‍, രുചികരമായ വിഭവങ്ങള്‍ എന്നിവയില്‍ ഇത് സാധാരണയായി ഉപയോഗിക്കാറുണ്ടെങ്കിലും ഉറങ്ങുന്നതിനുമുമ്പ് ഒരു കഷ്ണം ഏലയ്ക്ക ചവയ്ക്കുന്നതിലൂടെ നിരവധി ഗുണങ്ങളാണ് ലഭിക്കുന്നത്. ഏലത്തില്‍ ആന്റിഓക്സിഡന്റുകള്‍, എസ്സന്‍ഷ്യല്‍ ഓയിലുകള്‍, ദഹന എന്‍സൈമുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രാത്രിയില്‍ ശരീരത്തെ 'റീസെറ്റ്' സഹായിക്കും. രാത്രിയില്‍ ഏലയ്ക്ക കഴിക്കുന്നതിലൂടെ ഒരു പ്രകൃതിദത്ത ക്ലെന്‍സറായും റിലാക്‌സന്റായും ഇത് പ്രവര്‍ത്തിക്കുന്നു.

എല്ലാ രാത്രിയിലും ഒരു പോഡ് ഏലയ്ക്ക കഴിക്കേണ്ടതിന്റെ 6 കാരണങ്ങള്‍ ഇതാ. ഈ ചെറിയ സുഗന്ധവ്യഞ്ജനം നിങ്ങളുടെ രാത്രി ദിനചര്യയുടെ ഭാഗമാക്കി ആരോഗ്യകരമായ ജീവിതം നയിക്കുക.

  1. ദഹനത്തെ സഹായിക്കുന്നു

ദഹന എന്‍സൈമുകളുടെ ഉത്പാദത്തെ ഏലം ഉത്തേജിപ്പിക്കുന്നു. ഉറങ്ങുമ്പോള്‍ പോലും ഭക്ഷണം കൂടുതല്‍ കാര്യക്ഷമമായി ദഹിപ്പിക്കാന്‍ ഇത് ശരീരത്തെ സഹായിക്കുന്നു. വയറു വീര്‍ക്കല്‍, ഗ്യാസ് അല്ലെങ്കില്‍ അസിഡിറ്റി എന്നിവയുമായി ഉറങ്ങാന്‍ പോകുകയാണെങ്കില്‍ ഏലം ചവയ്ക്കുന്നത് നിങ്ങള്‍ക്ക് ആശ്വാസം നല്‍കും. പ്രത്യേകിച്ച് ഹെവിയായതോ രാത്രി വൈകിയോ കഴിക്കുന്ന അത്താഴത്തിന് ഇത് കൂടുതല്‍ സഹായകരമാകും. ഇത് വയറ്റിലെ പേശികളെ വിശ്രമിക്കാന്‍ സഹായിക്കുകയും ഗ്യാസ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ രാത്രികളെ കൂടുതല്‍ സുഖകരവും തടസ്സമില്ലാത്തതുമാക്കുന്നു.

  1. ശ്വാസത്തെ ഫ്രഷാക്കി വായ്‌നാറ്റം അകറ്റുന്നു

രാവിലെയുള്ള വായ്നാറ്റം പലരും നേരിടുന്ന ഒരു സാധാരണ പ്രശ്നമാണ്. ഉറക്കത്തില്‍ വായില്‍ അടിഞ്ഞുകൂടുന്ന ബാക്ടീരിയകളാണ് ഇതിന് കാരണം. മോശം വായ് ശുചിത്വം, പുകയില ചവയ്ക്കുക, പുകവലി, ചില ദന്ത രോഗങ്ങള്‍, ക്രാഷ് ഡയറ്റുകള്‍ മുതലായവ കാരണം വായ്‌നാറ്റം ഉണ്ടാകാം. ഏലം വിത്തുകളിലെ സിനിയോള്‍, പിനെന്‍ പോലുള്ള ആന്റിസെപ്റ്റിക്, ആന്റിമൈക്രോബയല്‍ ഘടകങ്ങള്‍ വായ്‌നാറ്റത്തിന് കാരണമാകുന്ന ചില ബാക്ടീരിയകളെ നശിപ്പിക്കുകയും രക്തസ്രാവവും മോണയിലെ അണുബാധയും ഭേദമാക്കുകയും ചെയ്യുന്നു.

ഉറങ്ങുന്നതിനുമുമ്പ് ഒരു ഏലയ്ക്ക ചവയ്ക്കുന്നത് ഒരു പ്രകൃതിദത്തമായ മൗത്ത് ഫ്രഷ്നര്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഇത് നിങ്ങളുടെ ശ്വാസത്തിന് സുഗന്ധം നല്‍കുക മാത്രമല്ല വായിലെ ബാക്ടീരിയകളെ കുറയ്ക്കുകയും വീര്‍ത്ത മോണകളെ ശമിപ്പിക്കുകയും ആസിഡുകളെ നിര്‍വീര്യമാക്കുകയും ചെയ്യുന്നു. ഒരു കായ് ചവയ്ക്കുന്നത് രാത്രി മുഴുവന്‍ നിങ്ങളുടെ വായിലെ ഈര്‍പ്പം, പിഎച്ച് എന്നിവ സന്തുലിതമാക്കാന്‍ സഹായിക്കുന്നു.

  1. സ്വസ്ഥമായ ഉറക്കം നല്‍കുന്നു

നിങ്ങള്‍ ഉറക്കക്കുറവ് ഉള്ള ഒരാളാണെങ്കില്‍ ഏലയ്ക്ക വളരെ ഫലപ്രദമായിരിക്കും. ഉത്കണ്ഠ കുറയ്ക്കാനും ശാന്തമായ ഉറക്കം ഉണ്ടാക്കാനും ഏലയ്ക്ക സഹായിക്കുന്നു. ഏലയ്ക്കയില്‍ അടങ്ങിയിരിക്കുന്ന മഗ്‌നീഷ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ നാഡീവ്യവസ്ഥയെ ശാന്തമാക്കുകയും നല്ല ഉറക്കത്തിന് കാരണമാകുന്ന ഹോര്‍മോണായ മെലറ്റോണിന്‍ ഉല്‍പാദനം കൂട്ടാന്‍ സഹായിക്കുകയും ചെയ്യും. രാത്രിയില്‍ ഏലം ചവയ്ക്കുന്നത് സമ്മര്‍ദ്ദത്തിന്റെ അളവ് കുറയ്ക്കുകയും ഹൃദയമിടിപ്പ് മന്ദഗതിയിലാക്കുകയും ശരീരത്തെ വിശ്രമകരമായ ഉറക്കത്തിലേക്ക് നയിക്കുകയും ചെയ്യും. ഇത് നിങ്ങളുടെ രാത്രി ദിനചര്യയുടെ ഭാഗമാക്കുന്നത് ഉന്മേഷത്തോടെയും മാനസിക സന്തുലിതാവസ്ഥയോടെയും ഉണരാന്‍ നിങ്ങളെ സഹായിക്കും.

  1. ശരീരത്തിലെ വിഷാംശം നീക്കാന്‍ സഹായിക്കുന്നു

മൂത്രത്തിലൂടെ വിഷവസ്തുക്കളെ നീക്കം ചെയ്യുന്ന ഡൈയൂററ്റിക് ഗുണങ്ങള്‍ അടങ്ങിയവയാണ് ഏലയ്ക്ക. ഇതിലെ ആന്റിഓക്സിഡന്റ് അളവ് കരളിന്റെ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നു, ഇത് രക്തപ്രവാഹത്തെ വിഷവിമുക്തമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. നിങ്ങള്‍ വേഗത്തില്‍ ഉറങ്ങുമ്പോള്‍ ശരീരത്തില്‍ നിന്ന് ദോഷകരമായ വസ്തുക്കള്‍ പുറന്തള്ളാനും ഇത് സഹായിക്കുന്നു. ഈ ഡീടോക്‌സ് സ്വഭാവം ക്ലിയറായ ചര്‍മ്മത്തിനും മെച്ചപ്പെട്ട ഊര്‍ജ്ജ നിലയ്ക്കും ശക്തമായ രോഗപ്രതിരോധ സംവിധാനത്തിനും കാരണമാകും.

ആയുര്‍വേദത്തില്‍, ഏലക്കയെ മൂന്ന് ദോഷങ്ങളെയും സന്തുലിതമാക്കുന്ന ഒരു 'ട്രൈഡോഷിക്' സുഗന്ധവ്യഞ്ജനമായി കണക്കാക്കുന്നു. ഇത് പതിവായി കഴിക്കുമ്പോള്‍, അടിഞ്ഞുകൂടിയ മെറ്റബോളിക് മാലിന്യങ്ങള്‍, പാരിസ്ഥിതിക വിഷവസ്തുക്കള്‍, ദഹന ഉപോല്‍പ്പന്നങ്ങള്‍ എന്നിവയില്‍ നിന്ന് ശരീരത്തെ ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു.

Content Highlights: Health Benefits Of Chewing Elaichi At Night

dot image
To advertise here,contact us
dot image