
ഓസ്‌ട്രേലിയക്കെതിരെയുള്ള രണ്ടാം ടി-20 മത്സരത്തിൽ ദക്ഷിണാഫ്രിക്ക് വേണ്ടി ഒരു 22 വയസ്സുകാരന്റെ അഴിഞ്ഞാട്ടത്തിനാണ് ക്രിക്കറ്റ് ലോകം സാക്ഷിയായ.ത്. വെറും 56 പന്തിൽ നിന്നും 125 റൺസാണ് ബ്രെവിസ് ഓസ്‌ട്രേലിയക്കെതിരെ അടിച്ചുക്കൂട്ടിയത്. 41 പന്തിലായിരുന്നു താരം സെഞ്ച്വറി കുറിച്ചത്.
താരത്തിന്റെ വെടിക്കെട്ട് ഇന്നിങ്‌സിന്റെ ബലത്തിൽ ദക്ഷിണാഫ്രിക്ക 53 റൺസിന്റെ വിജയം സ്വന്തമാക്കി. സെഞ്ച്വറിയോടെ കുറച്ച് റെക്കോഡുകൾ സ്വന്തം പേരിൽ കുറിക്കാൻ ബ്രെവിസിന് സാധിച്ചു. ദക്ഷിണാഫ്രിക്കൻ ബാറ്ററുടെ ഏറ്റ്‌വും വലിയ ടി-20 സ്‌കോറാണ് ബ്രെവിസ് സ്വന്തം പേരിലാക്കിയത്.
മുൻ ദക്ഷിണാഫ്രിക്കൻ നായകൻ ഡെവാൾഡ് ബ്രെവിസിന്റെ റെക്കോഡാണ് അദ്ദേഹം മറികടന്നത്. 2015ൽ ഫാഫ് ഡിപ്ലെസിസ് വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ 119 റൺസാണ് ബ്രെവിസ് മറികടന്നത്. 2012ൽ റിച്ചാർഡ് ലെവി ന്യൂസിലാൻഡിനെതിരെ 117 റൺസ് സ്വന്തമാക്കിയിരുന്നു. റീസ ഹെൻ്ഡ്രിക്‌സ് 2024ൽ പാകിസ്ഥാനെതിരെ 117 റൺസ് അടിച്ചിട്ടുണ്ട്.
ദക്ഷിണാഫ്രിക്കക്ക് വേണ്ടി ടി-20യിൽ സെഞ്ച്വറി കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാകാനും അദ്ദേഹത്തിന് സാധിച്ചു. റിച്ചാർഡ് ലെവിയെ മറികടന്നാണ് ഈ നേട്ടം.
44ന് ന് രണ്ട് എന്ന നിലയിൽ നാലാമനായി ഇറങ്ങിയ ബ്രെവിസ് തുടക്കം മുതൽ ആക്രമിച്ച് കളിച്ചു. വെറും 56 പന്തിൽ നിന്നും എട്ട് സിക്‌സറും 12 ഫോറും അടിച്ചാണ് ബ്രെവിസിന്റെ പവർ ഹിറ്റിങ്. ട്വന്റി-20യിൽ സെഞ്ച്വറി തികക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ദക്ഷിണാഫ്രിക്കൻ ബാറ്ററാണ് ബ്രെവിസ്. താരത്തിന്റെ ആദ്യ സെഞ്ച്വറിയായിരുന്നു ഇത്.
ഒരു ദക്ഷിണാഫ്രിക്കൻ ബാറ്ററുടെ ഏറ്റവും വേഗതയേറിയ രണ്ടാം സെഞ്ച്വറിയും.
ട്രിസ്റ്റിയൻ സ്റ്റബ്‌സിനെ കൂട്ടുപിടിച്ചാണ് ബ്രെവിസ് വെടിക്കെട്ടിന് തിരികൊളുത്തിയത്. സ്റ്റബ്‌സ് 22 പന്തിൽ നിന്നും മൂന്ന് ഫോറുൾപ്പടെ 31 റൺസ് നേടി. നാലാം വിക്കറ്റിൽ 126 റൺസിന്റെ കൂട്ടുക്കെട്ടാണ് ഇരുവരും അടിച്ചെടുത്തത്. ബാക്കി ബാറ്റർമാരൊന്നും കാര്യമായ സംഭാവന ചെയ്തില്ല.
എയ്ഡൻ മാർക്രം (18), റിയാൻ റിക്കൾട്ടൺ (14), ലുഹാൻ ഡ്രെ പ്രെട്രോയിസ് (10), എന്നീ ടോപ് ഓർഡർ ബാറ്റർമാരെല്ലം പരാജയപ്പെട്ട സാഹചര്യത്തിലാണ് ബ്രെവിസിന്റെ വെടിക്കെട്ട്.
അതേസമയം മത്സരം വിജയിച്ചതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-2 എന്ന നിലയിലാണ്. അവസാന മത്സരത്തിൽ വിജയിക്കുന്ന ടീമിന് കിരീടം നേടാൻ സാധിക്കും.
Content Highlights- Dewald Brevis Breaks Faf Duplesis Record For most runs for SA in a T20I innings