വള്ളിച്ചാട്ടമാണോ മിലിന്ദ് സോമന്റെ 86 വയസ്സുള്ള അമ്മയുടെ ആരോഗ്യത്തിന്റെ രഹസ്യം

അടുത്തിടെ ഭാര്യയ്ക്കും അമ്മയ്ക്കുമൊപ്പം വ്യായാമത്തിനായി അദ്ദേഹം സമയം ചെലവഴിക്കുന്നത് ഇന്‍സ്റ്റഗ്രാമില്‍ അദ്ദേഹം പങ്കുവച്ചിരുന്നു.

dot image

ഫിറ്റ്‌നെസ്സിന്റെ കാര്യത്തില്‍ യാതൊരു കോംപ്രമൈസിനും തയ്യാറാകാത്ത ആളാണ് മിലിന്ദ് സോമന്‍. 59ലും അദ്ദേഹം ശരീരം കാത്തുസൂക്ഷിക്കുന്നത് അത്രയും മനോഹരമായിട്ടാണ്. അടുത്തിടെ ഭാര്യയ്ക്കും അമ്മയ്ക്കുമൊപ്പം വ്യായാമത്തിനായി അദ്ദേഹം സമയം ചെലവഴിക്കുന്നത് ഇന്‍സ്റ്റഗ്രാമില്‍ അദ്ദേഹം പങ്കുവച്ചിരുന്നു.

86 വയസ്സുണ്ട് മിലിന്ദിന്റെ അമ്മയ്ക്ക്. എന്നാല്‍ വ്യായാമത്തിന്റെ ഭാഗമായി എല്ലാ ദിവസവും അവര്‍ സ്‌കിപ്പിങ്ങ് ചെയ്യാറുണ്ടെന്നും യോഗ ചെയ്യാറുണ്ടെന്നുമെല്ലാം മിലിന്ദ് പറയുന്നു. ' ഫാമിലി സ്‌കിപ്പിങ് ടൈം, അമ്മയ്ക്ക് 86 വയസ്സാണ്. എല്ലാ ദിവസവും യോഗയ്ക്കും മറ്റ് വ്യായാമ മുറകള്‍ക്കുമൊപ്പം അവര്‍ ചെയ്യുന്ന ഒന്നാണ് സ്‌കിപ്പിങ്. ദീര്‍ഘ ജീവിതം, ആരോഗ്യം, സന്തോഷം എല്ലാവര്‍ക്കും നേരുന്നു.' മിലിന്ദ് കുറിച്ചു.

വള്ളിച്ചാട്ടത്തിന് ഇത്രയേറെ ഗുണങ്ങളുണ്ടോ എന്നാണ് പോസ്റ്റ് കണ്ടവരെല്ലാം ചിന്തിച്ചത്.

വള്ളിച്ചാട്ടം മസിലിന്റെ കരുത്ത് വര്‍ധിപ്പിക്കുമെന്നും, മാനസികാരോഗ്യത്തെ മെച്ചപ്പെടുത്തുമെന്നും വിദഗ്ധര്‍ പറയുന്നു. ഏറ്റവും മികച്ച കാര്‍ഡിയോവസ്‌കുലര്‍ വ്യായാമമാണ് ഇത്. ഇത് നിങ്ങളുടെ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. വള്ളിച്ചാട്ടത്തിനിടെ നിങ്ങളുടെ ഹൃദയം കൂടുതല്‍ മിടിക്കാന്‍ തുടങ്ങുന്നു. ഇത് മെച്ചപ്പെട്ട രക്തചംക്രമണത്തിന് സഹായമാകും. സ്‌കിപ്പിങ്ങ് നിത്യവും ചെയ്യുന്നത് രക്തസമ്മര്‍ദം കുറയ്ക്കുമെന്നും ഹൃദയവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ കുറയ്ക്കുമെന്നും ഗവേഷണത്തില്‍ പറയുന്നു.

.കൃത്യമായ ഇടവേളകളില്‍ ചാടുന്നത് ബാലന്‍സ് മെച്ചപ്പെടുത്താന്‍ സഹായിക്കും. മസ്തിഷ്‌കവും മസിലുകളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ ബാലന്‍സും ഏകോപനവും മെച്ചപ്പെടുത്തും.

.തുടകളിലേയും മറ്റും മസിലുകള്‍ക്ക് കരുത്ത് കിട്ടും. എല്ലുകളുടെ വളര്‍ച്ചയ്ക്ക് സഹായകമാകും.

.കാലറി എരിച്ചുകളയുന്നതിന് ഏറ്റവും മെച്ചപ്പെട്ട വ്യായാമമാണ് ഇത്. നിങ്ങള്‍ക്ക് ഒരു മിനിറ്റില്‍ 10-15 കാലറി എരിച്ചുകളയാനാകും. ഇത് ഭാരം കുറയാന്‍ സഹായിക്കുന്നു.

.മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു. എന്‍ഡോര്‍ഫിന്‍ ഉല്പാദനം കൂട്ടുന്നു.

Content Highlights: Milind Soman reveals one daily habit of his mother which helps her stay fit at 86

dot image
To advertise here,contact us
dot image