ചെറിയ രോഗ ലക്ഷണങ്ങള്‍ പോലും കാന്‍സര്‍ കാരണമാകാം, നേരത്തെ തിരിച്ചറിയാം സിടിഡിഎന്‍എ ടെസ്റ്റിലൂടെ

രോഗങ്ങളുടെ കാര്യത്തിൽ ചികിത്സയോളം പ്രധാനപ്പെട്ടതാണ് രോഗനിർണയവും

dot image

പലപ്പോഴും കാൻസർ ആളുകൾ തിരിച്ചറിയപ്പെടുന്നത് വളരെ വൈകിയായിരിക്കും. രോഗങ്ങളുടെ കാര്യത്തിൽ ചികിത്സയോളം പ്രധാനപ്പെട്ടതാണ് രോഗനിർണയവും. രോഗം എത്ര വേഗത്തിൽ കണ്ടെത്തപ്പെടുന്നോ, അത്രയും വേഗത്തിൽ ചികിത്സ തുടങ്ങാൻ കഴിയും ഇത് രോഗമുക്തി എളുപ്പത്തിലാക്കാൻ സഹായിക്കുന്നു.


രോഗനിർണയം വൈകുന്നതിനനസുരിച്ച് രക്ഷപ്പെടാനുള്ള സാധ്യത കുറഞ്ഞുവരുന്ന രോഗമാണ് കാൻസർ. കഴിഞ്ഞ പതിറ്റാണ്ടുകളിലായി കാൻസർ ചികിത്സ രംഗത്ത് നിരവധി ആളുകൾ രോഗമുക്തി നേടിയിട്ടുണ്ട്. കാൻസർ ഒരു തവണ വന്ന ആളുകൾക്ക് വീണ്ടും വരുന്ന പ്രവണതയും രോഗികളിൽ കൂടുതലായി കണ്ടുവരുന്നു.

ശാസ്ത്രത്തിന്റെ വളർച്ച കാൻസർ രോഗ നിർണയത്തിലും, ചികിത്സയിലും വലിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. വ്യത്യസ്ത മാർഗങ്ങളിലൂടെ, ഫലപ്രദമായി രോഗമുക്തി നേടാവുന്ന നിരവധി കാൻസർ ചികിത്സ രീതികൾ ഇന്ന് നിലവിലുണ്ട്. എന്നാൽ ചികിത്സിക്കാൻ രോഗനിർണയം അത്യാവശ്യമാണല്ലോ? ഡിഎൻഎയിലൂടെ കാൻസർ രോഗനിർണയം നടത്താൻ കഴിയുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

മുടി കൊഴിഞ്ഞ് പോകുന്നത് പോലെ കാൻസർ കോശങ്ങളും രക്തത്തിലേക്ക് എത്താറുണ്ട്. ഇവയെ സിടിഡിഎൻഎ അല്ലെങ്കിൽ സർക്കുലേറ്റിങ് ട്യൂമർ ഡിഎൻഎ എന്നാണ് വിളിക്കാറ്. ശരീരം ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലെങ്കിലും വിപുലമായ ജീനോമിക് പരിശോധനകളിലൂടെ രോഗനിർണയം നടത്താൻ ഇത് സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

കാൻസർ ഒരിക്കൽ വന്നുപോയവർക്ക് വീണ്ടും വരുന്നത് പലപ്പോഴും ശ്രദ്ധയിൽപ്പെട്ടിട്ടില്ലേ, പലപ്പോഴും കണ്ടെത്തപ്പെടാതെ പോകുന്ന ഏതെങ്കിലും കാൻസർ കോശങ്ങൾ ശരീരത്തിൽ അവശേഷിക്കുന്നതാവാം ഇതിന് കാരണം. കണ്ടെത്തപ്പെടാതെ പോകുന്ന ഇത്തരം കാൻസർ കോശങ്ങൾ ക്രമേണ വളർന്ന് വീണ്ടും രോഗാവസ്ഥയിലേക്ക് നീളുന്നു. ഇമേജിങ് പോലുള്ള മുൻപത്തെ പരിശോധന രീതികൾ ഉപയോഗിച്ച് രണ്ടാമതും വളർന്ന് വരുന്ന കാൻസർ കോശങ്ങളെ കണ്ടെത്തുക എളുപ്പമല്ല. ഇവിടെയാണ് സിടിഡിഎൻഎയുടെ പ്രാധാന്യം.

സ്‌കാനിങ് പോലുള്ള രീതികൾ ഉപയോഗിച്ച് കാൻസർ രോഗനിർണയം നടത്തുന്നതിനെക്കാൾ എത്രയോ വേഗത്തിൽ ഡോക്ടർമാർക്ക് സിടിഡിഎൻഎ വഴി രോഗനിർണയം നടത്താൻ കഴിയും. പഠനങ്ങൾ പ്രകാരം സാധാരണ കാൻസർ നിർണയത്തെക്കാൾ 8 മുതൽ 12 മാസങ്ങൾക്ക് മുൻപ് വരെ സിടിഡിഎൻഎ ടെസ്റ്റുകൾക്ക് കാൻസർ കോശങ്ങളെ തിരിച്ചറിയാൻ കഴിയും.

നമ്മൾ പലപ്പോഴും അവഗണിക്കുന്ന പല രോഗലക്ഷണങ്ങളും ചിലപ്പോൾ മറ്റ് പല രോഗങ്ങളുടെയും ലക്ഷണങ്ങളാകാം. ശരീരം നൽകുന്ന ഇത്തരം സൂചനകൾ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. കാൻസർ ഒരു ഗുരുതര രോഗമായതിനാൽ, ലക്ഷണങ്ങളും ഗുരുതരമായിരിക്കാം എന്ന തോന്നൽ പലർക്കും ഉണ്ടാകാറുണ്ട്. ശരീരം കാണിക്കുന്ന ചെറിയ ലക്ഷണങ്ങൾ പോലും ഏതെങ്കിലും അസുഖത്തെ മനസിലാക്കാൻ തരുന്ന മുന്നറിയിപ്പായിരിക്കാം. അതുകൊണ്ട് ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതുണ്ട്.

Content Highlight; How to Diagnose Cancer Early

dot image
To advertise here,contact us
dot image