ബോംബെ ബ്ലഡ് ഗ്രൂപ്പ് മാത്രമല്ല, അപൂർവമായ മറ്റൊരു ബ്ലഡ് ഗ്രൂപ്പ് കൂടിയുണ്ട്, ലോകത്ത് ആകെയുള്ളത് 45 പേർക്ക്

നമുക്ക് പരിചിതമായ എട്ട് ഗ്രൂപ്പുകൾ കൂടാതെ അപൂര്‍വമായ മറ്റ് രണ്ട് രക്ത ഗ്രൂപ്പുകൾ പരിചയപ്പെടാം

dot image

ഒരു ജീവൻ രക്ഷിക്കാൻ വേഗത്തിലും, വേദനയില്ലാതെയും ചെയ്യാൻ കഴിയുന്ന കാര്യമാണ് രക്തദാനം. 'രക്തദാനം മഹാദാന'മാകുന്നതും അതുകൊണ്ട് തന്നെയാണ്. രക്തം ദാനം ചെയ്യാൻ എളുപ്പമാണെങ്കിലും സ്വീകരിക്കാൻ അത്ര എളുപ്പമല്ല. ദാതാവിന്റെയും സ്വീകർത്താവിന്റെയും ബ്ലഡ് ഗ്രൂപ്പുകൾ തമ്മിൽ ചേരേണ്ടതുണ്ട്. ഇതിന് വേണ്ടി ചേരുന്ന രക്തങ്ങളെ ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്.

നമുക്ക് പരിചയമുള്ള ചില രക്ത ഗ്രൂപ്പുകളാണ് എ, ബി, എബി, ഒ എന്നിവ, ഇവയ്ക്ക് പോസിറ്റീവും നെഗറ്റീവും ഗ്രൂപ്പുകളുണ്ട്. നമുക്ക് പരിചിതമായ എട്ട് ഗ്രൂപ്പുകൾ കൂടാതെ മറ്റ് രണ്ട് രക്ത ഗ്രൂപ്പുകൾ കൂടി പരിചയപ്പെടാം. ഒന്ന് അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ 'ബോംബെ ബ്ലഡ്' ഗ്രൂപ്പ് ആണ്, മറ്റൊന്ന് 'ഗോള്‍ഡന്‍ ബ്ലഡ്' ഗ്രൂപ്പ് ആണ്.



1952ൽ മുംബൈയിലാണ് ആദ്യമായി ബോംബെ ബ്ലഡ് ഗ്രൂപ്പ് കണ്ടെത്തുന്നത്. അന്നത്തെ ബോംബെയിൽ കണ്ടുപിടിച്ചതിനാൽ ഇത് ബോംബെ ബ്ലഡ് ഗ്രൂപ്പ് എന്ന് അറിയപ്പെടുന്നു. ഇന്ത്യയിൽ 10,000ത്തിൽ ഒരാൾക്ക് മാത്രം കണ്ടുവരുന്ന ബ്ലഡ് ഗ്രൂപ്പാണ് ബോംബെ ബ്ലഡ് ഗ്രൂപ്പ്. ഇതുവരെ രജിസ്റ്റർ ചെയ്ത കണക്ക് പ്രകാരം ഇന്ത്യയിൽ 450 ആളുകൾക്കാണ് ബോംബെ രക്തഗ്രൂപ്പ് ഉള്ളതായി കണ്ടെത്തിയിട്ടുള്ളത്.

എബിഒ ഗ്രൂപ്പ് സങ്കേതത്തിന്റെ അടിസ്ഥാന ഘടകങ്ങളിൽ ഒന്നായ 'എച്ച്' ആന്റിജൻ ഇല്ലാത്ത അപൂർവ്വ രക്തഗ്രൂപ്പാണ് ബോംബെ ഗ്രൂപ്പ്. എച്ച് ആന്റിജനെ ഉണ്ടാക്കാൻ സഹായിക്കുന്ന എൻസൈമിന്റെ അഭാവമാണ് ഈ വ്യത്യസ്തയ്ക്ക് കാരണം. ബോംബെ രക്തഗ്രൂപ്പുകളുള്ള ആളുകൾക്ക് മറ്റൊരു ഗ്രൂപ്പിൽപ്പെടുന്ന രക്തം സ്വീകരിക്കാൻ കഴിയില്ല. എല്ലാ രക്ത ഗ്രൂപ്പിൽപ്പെടുന്ന ആളുകൾക്കും രക്തദാനം ചെയ്യാൻ സാധിക്കുന്നവരാണ് ഒ നെഗറ്റീവ് ഗ്രൂപ്പുകാർ, എന്നാൽ ബോംബെ ബ്ലഡ് ഉള്ളവർക്ക് അത് സ്വീകരിക്കാൻ കഴിയില്ല.

1952ൽ മുംബൈയിൽ വച്ച് ഡോ. ഭെൻഡേയാണ് ഈ രക്തഗ്രൂപ്പുകൾ ആദ്യമായി തിരിച്ചറിയുന്നത്. മഹാരാഷ്ട്രയിലും അതിനോട് ചേർന്ന കർണാടകയിലെ ചില പ്രദേശങ്ങളിലുമാണ് ബോംബെ ബ്ലഡ് ഗ്രൂപ്പ് ഉള്ളവരെ കണ്ടെത്തിയിട്ടുള്ളത്. അതിനാലാണ് ഇതിന് ബോംബെ ബ്ലഡ് ഗ്രൂപ്പ് എന്ന പേര് വന്നത്. ABO ബ്ലഡ് ഗ്രൂപ്പ് സങ്കേതത്തിന്റെ അടിസ്ഥാന ഘടകങ്ങളില്‍ ഒന്നായ 'എച്ച്' (ഒ) ആന്റിജന്‍ ഇല്ലാത്ത ഒരു അപൂര്‍വ്വ രക്തഗ്രൂപ്പാണ് ബോംബെ ഗ്രൂപ്പ്, അത് കൊണ്ടുതന്നെ ബോംബെ ഗ്രൂപ്പുകാർക്ക് മറ്റ് ഗ്രൂപ്പിന് രക്തം നൽകാനോ, അവരുടേത് സ്വീകരിക്കാനോ കഴിയില്ല.

ഇന്ത്യയിൽ വിരളമായാണ് ബോംബെ ബ്ലഡ് ഗ്രൂപ്പുള്ള ആളുകളെ കണ്ടെത്തുന്നത്. രാജ്യ വ്യാപകമായി ഈ ഗ്രൂപ്പിലുള്ളവരെ കണ്ടെത്താൻ സങ്കൽപ്പ് ഇന്ത്യ ഫൗണ്ടേഷൻ ബോംബെ ബ്ലഡ് ഗ്രൂപ്പ് കമ്യൂണിറ്റിയും രൂപീകരിച്ചിട്ടുണ്ട്.

ഗോൾഡൻ ബ്ലഡ് ഗ്രൂപ്പ്

അപൂർവ്വങ്ങളിൽ അപൂർവ്വമായ രക്തഗ്രൂപ്പാണ് ഗോൾഡൻ ബ്ലഡ് ഗ്രൂപ്പ്. ഗോൾഡൻ ബ്ലഡ് ഗ്രൂപ്പിന് ആർഎച്ച് നൾ (RhNull) എന്നൊരു പേരുകൂടിയുണ്ട്.

ലോകത്ത് ഇന്നുവരെ വെറും 45 ഗോൾഡൻ ബ്ലഡ് ​ഗ്രൂപ്പുകാരെയാണ് കണ്ടെത്തിയിട്ടുള്ളത്. 1961ലാണ് ഗോൾഡൻ ബ്ലഡ് ഗ്രൂപ്പ് ആദ്യമായി തിരിച്ചറിയുന്നത്. ആർഎച്ച് ആന്റീജനുകൾ ഇല്ലാത്തതിനാലാണ് ഇതിനെ ആർഎച്ച് നൾ ഗ്രൂപ്പ് എന്നും വിളിക്കുന്നത്. അമേരിക്ക, കൊളംബിയ, ബ്രസീൽ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഗോൾഡൻ ബ്ലഡ് ഗ്രൂപ്പുള്ള ആളുകളെ കണ്ടെത്തിയിട്ടുള്ളത്.

2018-ലെ ഗവേഷണ റിപ്പോർട്ട് പ്രകാരമാണ് ലോകത്ത് 45 പേർക്ക് മാത്രമാണ് ഗോൾഡൻ ബ്ലഡ് ഗ്രൂപ്പ് രക്തമുള്ളത് എന്ന് കണ്ടെത്തിയത്. ഇതിൽ ഒൻപത് പേർക്ക് മാത്രമാണ് രക്തദാനം ചെയ്യാൻ കഴിയുക. ലഭിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ളനിനാൽ ലോകത്ത് ഏറ്റവും വിലയുള്ള രക്തഗ്രൂപ്പും ഗോൾഡൻ രക്ത ഗ്രൂപ്പാണ്.

Content summary; Bombay Blood Group and Golden Blood Group, Let’s Discover the Rarest Blood Groups

dot image
To advertise here,contact us
dot image