ആശങ്ക വേണോ? ഇപ്പോള്‍ മത്സ്യം കഴിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമോ?

ഇക്കാര്യത്തെക്കുറിച്ച് കേരള സമുദ്ര മത്സ്യപഠന സര്‍വ്വകലാശാലയുടെ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെയാണ്

dot image

അറബിക്കടലില്‍ ചരക്ക് കപ്പല്‍ അപകടത്തില്‍പ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മത്സ്യം കഴിച്ചാല്‍ ആരോഗ്യപ്രശ്‌നമുണ്ടാകുമോ എന്നാണ് പലരുടെയും ആശങ്ക. മത്സ്യവിഭവങ്ങള്‍ കഴിക്കാന്‍ ആഗ്രഹമുളള എല്ലാവരുടെയും ഉള്ളില്‍ ഈ ചോദ്യമുണ്ട്. മീനുകള്‍ കഴിക്കുന്നത് ദഹനക്കേട് മുതല്‍ ക്യാന്‍സറിന് വരെ കാരണമായേക്കാമെന്ന് ആദ്യ സമയത്ത് പലരും മുന്നറിയിപ്പ് നല്‍കിയിരുന്നു.

കടലിലേക്ക് മുങ്ങിയ കണ്ടെയ്‌നറുകളില്‍ ഉളള വസ്തുക്കള്‍ കടലില്‍ കലര്‍ന്നിട്ടുണ്ടോ അത് മത്സ്യം കഴിക്കുന്നതിന് പ്രശ്നമാകുമോ എന്നായിരുന്നു ജനങ്ങളുടെ പ്രധാന സംശയം. കണ്ടെയ്‌നറുകളിലുള്ള പിഎംഎച്ച് എന്ന വസ്തുവിന്റെ സാന്നിധ്യം ക്യാന്‍സറിന് കാരണമാകുന്നു എന്നാണ് പറയപ്പെടുന്നത്.

ആശങ്കവേണ്ടന്ന് 'കുഫോസ്'

എന്നാല്‍ അറബിക്കടലില്‍ ചരക്കുകപ്പല്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ആശങ്ക വേണ്ടന്ന് കേരള സമുദ്ര മത്സ്യപഠന സര്‍വ്വകലാശാല( കുഫോസ്) പ്രൊഫസര്‍ ഡോ. വിഎന്‍ സഞ്ജീവന്‍ പറയുന്നു. 365 ടണ്‍ ചരക്ക് മാത്രമാണ് മുങ്ങിയ കപ്പലിലുള്ളതെന്നും സംഭവത്തിന് പിന്നാലെ കേരള സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ എല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും വിഎന്‍ സഞ്ജീവന്‍ വ്യക്തമാക്കി.

വേണ്ട നടപടികള്‍ കോസ്റ്റ് ഗാര്‍ഡ് സ്വീകരിച്ചിട്ടുണ്ട്. ഈ മേഖലകളില്‍ മീന്‍പിടുത്തം തടഞ്ഞിരിക്കുകയാണ്. സ്‌ഫോടനം ഉണ്ടായേക്കാവുന്ന കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകളുടെ കാര്യത്തില്‍ മാത്രമാണ് ആശങ്കയുള്ളത്. നിലവില്‍ മത്സ്യം കഴിക്കുന്നതില്‍ പ്രശ്‌നമില്ല. മുന്‍കരുതല്‍ മാത്രം മതി.

Content Highlights :Will there be any health problems if you eat fish related to the cargo ship accident in the Arabian Sea?

dot image
To advertise here,contact us
dot image