ചായയുടെ രുചി കൂട്ടാൻ പഞ്ചസാരയും പാലും ചേർക്കേണ്ടത് എപ്പോൾ? ചെയ്യാന്‍ പാടില്ലാത്തതും ഉണ്ട്

കൃത്യ സമയത്ത് ചേരുവകൾ ചേർക്കുന്നത് ചായയുടെ രുചിയും ആരോഗ്യ ഗുണങ്ങളും വർധിപ്പിക്കും

ചായയുടെ രുചി കൂട്ടാൻ പഞ്ചസാരയും പാലും ചേർക്കേണ്ടത് എപ്പോൾ? ചെയ്യാന്‍ പാടില്ലാത്തതും ഉണ്ട്
dot image

മനസിനും ശരീരത്തിനും ഉന്മേഷം നല്കാൻ സഹായകമാകുന്ന ഒന്നാണ് ചായ. രാവിലെയും വൈകുന്നേരവും ക്ഷീണം തോന്നുന്ന ഇടവേളകളിലും, ജോലിക്കിടയിൽ സ്‌ട്രെസ് നിയന്ത്രിക്കാനും ചായക്ക് അനായാസം സാധിക്കും എന്നതിനാൽ ചായയെ ആശ്രയിക്കുന്നവരുടെ സംഖ്യയും കൂടുതലാണ്. എന്നാൽ നമ്മൾ ചായ ഉണ്ടാക്കുന്നത് ശരിയായ രീതിയിലാണോ? ഒന്ന് പരിശോധിച്ച്‌ നോക്കിയാലോ?

വെള്ളത്തിന്റെ അളവ്
ചായ ഉണ്ടാക്കുമ്പോൾ അതിനായി ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവ് ഏറെ പ്രധാനപ്പെട്ടതാണ്. അളവ് തെറ്റിയാൽ അത് ചായയുടെ രുചിയെ സാരമായി ബാധിക്കും. രണ്ട് കപ്പ് ചായയാണ് നിങ്ങൾ ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ രണ്ട് കപ്പ് വെള്ളം മാത്രമേ ഉപയോഗിക്കേണ്ടതുള്ളൂ. ശേഷം വെള്ളം നന്നായി തിളപ്പിക്കാൻ ശ്രദ്ധിക്കണം. ഇത് വെള്ളത്തിന്റെ പച്ചകലർന്ന രുചി നീക്കം ചെയ്യുകയും ചായയുടെ രുചി മെച്ചപ്പെടുത്തുവാനും സഹായിക്കും.

സുഗന്ധവ്യഞ്ജനം ചേർക്കുന്നത്

ഇഞ്ചിയോ മറ്റ് സുഗന്ധവ്യഞ്ജനങ്ങളോ ചേർത്ത ചായയാണ് നിങ്ങള്‍ ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ അവ ചേർക്കേണ്ടത് വെള്ളം തിളയ്ക്കുമ്പോഴാണ്. ഇഞ്ചി ചേർക്കുമ്പോൾ വെള്ളം തണുത്തതല്ല, തിളച്ചുമറിയുന്നുവെന്ന് ഉറപ്പാക്കുക. തിളച്ച വെള്ളത്തിൽ ഇഞ്ചിയോ സുഗന്ധവ്യഞ്ജനങ്ങളോ ചേർക്കുന്നത് ഇവ നന്നായി വെള്ളത്തിൽ ചേരാന്‍ സഹായിക്കും.

ചായപ്പൊടി

വെള്ളം തിളച്ചുവരുമ്പോഴാണ് ചായപ്പൊടി അല്ലെങ്കില്‍ ഇലകള്‍ ചേർക്കേണ്ടത്. ചായപ്പൊടി കുറഞ്ഞത് 5 മിനിറ്റെങ്കിലും വെള്ളത്തിൽ കിടന്ന് തിളക്കാൻ സമയം നല്കുക. ഇത് ചായയുടെ നിറവും രുചിയും വർധിക്കാൻ സഹായിക്കും.

പാൽ ചേർക്കേണ്ട സമയം

വെള്ളം തിളയ്ക്കുന്ന പോയിന്റ് പകുതിയായി കുറയുമ്പോഴാണ് ഒരു കപ്പ് പാൽ ചേർക്കേണ്ടത്. പാൽ തണുത്തിട്ടില്ലെന്ന് ഉറപ്പുവരുത്തുക. തണുത്ത പാൽ ചേർക്കുന്നത് ചായയുടെ താപനില പെട്ടെന്ന് കുറയാൻ കാരണമാകും, ഇത് രുചിയെ ബാധിക്കും. പാൽ ചേർത്തതിനുശേഷം, തീ അല്ലെങ്കിൽ ചൂട് കുറയ്ക്കുകയും ചായ നന്നായി തിളക്കാൻ അനുവദിക്കുകയും ചെയ്യുക.

പഞ്ചസാര
ചായ ഉണ്ടാക്കുമ്പോൾ മിക്കവർക്കും തെറ്റ് സംഭവിക്കുന്നത് ഇവിടെയാണ്. പഞ്ചസാര ചേർക്കുന്ന സമയവും ചായയുടെ രുചിയെ ബാധിക്കാറുണ്ട്. ചായപ്പൊടി തിളച്ചതിനുശേഷം മാത്രം പഞ്ചസാര ചേർക്കുക എന്നതാണ് ശരിയായ രീതി. അതുപോലെ പാൽ ഉപയോഗിക്കുന്നുണ്ടെങ്കിൽ പാൽ ചേർത്തതിനുശേഷമാണ് പഞ്ചസാര ചേർക്കേണ്ടത്. ഇങ്ങനെ ചെയ്താൽ ചായയുടെ രുചി വർധിക്കും.

ചായ തയ്യാറായി എന്നതിന്റെ ഏറ്റവും നല്ല സൂചന അതിന്റെ കുമിളകളാണ്. വലിയ കുമിളകൾ ഉയരാൻ തുടങ്ങുകയും നിറം കൂടുകയും ചെയ്യുമ്പോൾ, നിങ്ങൾ ചായ കൃത്യമായി ഉണ്ടാക്കിയിരിക്കുന്നു എന്ന് മനസിലാക്കാം.

Content Highlights: The secret to the perfect tea lies in using the correct measurements and precise timing.

dot image
To advertise here,contact us
dot image