എഴുതിത്തള്ളാന്‍ വരട്ടെ! ഒന്നും രണ്ടുമല്ല ലക്ഷകണക്കിന് ഇമെയിലുകൾ സോഹയിലേക്ക് മാറി

തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിയുടെ ചോദ്യത്തിനാണ് മറുപടി ലഭിച്ചത്

എഴുതിത്തള്ളാന്‍ വരട്ടെ! ഒന്നും രണ്ടുമല്ല ലക്ഷകണക്കിന് ഇമെയിലുകൾ സോഹയിലേക്ക് മാറി
dot image

കേന്ദ്ര മന്ത്രാലയത്തിലെ വിവിധ വകുപ്പുകളിൽ നിന്നുള്ള ഇ മെയിലുകൾ സോഹായുടെ മെയിലിലേക്ക് മാറ്റിയതായി കേന്ദ്രസർക്കാർ ലോക്‌സഭയെ അറിയിച്ചു. 12.68 ലക്ഷം അക്കൗണ്ടുകളാണ് സോഹോ മെയിലേക്ക് മാറിയത്. ഇതിൽ 7.45 ലക്ഷം അക്കൗണ്ടുകൾ കേന്ദ്ര സർക്കാർ ജീവനക്കാരുടേതാണ്. തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിയുടെ ചോദ്യത്തിന് മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രി ജിതിൻ പ്രസാദയാണ് മറുപടി നൽകിയിരിക്കുന്നത്.

നിലവിൽ 50.14ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാരാണുള്ളത്. സർക്കാർ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും ഔദ്യോഗിക ഇമെയിൽ സേവനം ലഭ്യമാക്കുന്ന നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ വഴിയാണ് ഇമെയിലുകൾ സോഹോയിലേക്ക് മാറ്റിയത്.

2023ലാണ് കേന്ദ്ര മന്ത്രാലയം സർക്കാർ ഇമെയിൽ അക്കൗണ്ടുകൾ എൻഐസിയുടെ ഇമെയിൽ സിസ്റ്റത്തിൽ നിന്നും സുരക്ഷിതമായ ക്ലൗഡ് ബേസ്ഡ് സർവീസിലേക്ക് മാറ്റാനുള്ള ടെൻഡർ വിളിച്ചത്. ഇത് ലഭിച്ചത് സോഹോയ്ക്കാണ്. അതേസമയം ഇമെയിൽ സോഹോയിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട ചിലവുകളെ കുറിച്ചുള്ള വിവരങ്ങളൊന്നും മന്ത്രി പങ്കുവച്ചിട്ടില്ല.

Content Highlights: Lakhs of central govt emails migrated to Zoho

dot image
To advertise here,contact us
dot image