
ടേസ്റ്റിയായ സൊയാബീന്‍ ഉലര്‍ത്തിയത് കൊച്ചമ്മിണീസ് കറിപൗഡര്‍ ഉപയോഗിച്ച് തയ്യാറാക്കി നോക്കാം
ആവശ്യമായ സാധനങ്ങള്‍
സൊയാബീന്‍ - 200 ഗ്രാം
മുളക് പൊടി - 1 ടീസ്പൂണ്‍
മല്ലി പൊടി - ½ ടീ സ്പൂണ്‍
മഞ്ഞള്‍ പൊടി - ¼ ടീസ്പൂണ്‍
കൊച്ചമ്മിണീസ് സോയ മസാല - 1 ടീസ്പൂണ്‍
കൊച്ചമ്മിണീസ് മീറ്റ് മസാല - 1 ടീസ്പൂണ്‍
കൊച്ചമ്മിണീസ് ഗരം മസാല - ½ ടീ സ്പൂണ്‍
കൊച്ചമ്മിണീസ് കുരുമുളക് പൊടി - 1 ടീസ്പൂണ്‍
പെരുംജീരകം ചതച്ചത് - ½ ടീ സ്പൂണ്‍
ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചതച്ചത് - 1½ ടീ സ്പൂണ്‍
ചെറിയ ഉള്ളി - 1 കപ്പ്
തേങ്ങാക്കൊത്ത് - ¼ കപ്പ്
വെളിച്ചെണ്ണ - 1 കപ്പ്
ഉപ്പ് - ആവശ്യത്തിന്
കറിവേപ്പില - 15 ഇല
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ വെള്ളം തിളപ്പിക്കുക. അതിലേക്ക് കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന സൊയാ ബീന്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് 10 മിനിറ്റ് വേവിക്കുക. അതിനുശേഷം സൊയാബീന്‍ പച്ചവെള്ളത്തിലിട്ട് പിഴിഞ്ഞെടുക്കുക. അതൊരു പാത്രത്തില്‍ മാറ്റി വയ്ക്കുക. ചുവടുകട്ടിയുള്ള ഒരു പാന്‍ അടുപ്പില്‍ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ചൂടായശേഷം തേങ്ങാക്കൊത്ത് ഇട്ട് ചെറിയ തീയില്‍ ബ്രൗണ്‍ നിറമാകുന്നത് വരെ വഴറ്റുക. അത് വേറൊരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക. പാനിലേക്ക് ചതച്ചു വച്ചിരിക്കുന്ന പെരുംജീരകം ഇട്ട് ഇളക്കുക. രണ്ടുമിനിറ്റിന് ശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചതച്ചത് ചേര്‍ത്ത് പച്ചമണം മാറുന്നത് വരെ ഇളക്കുക. അതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന ചെറിയ ഉള്ളി ചേര്‍ത്ത് 5 മിനിറ്റ് വഴറ്റുക. ഇതിലേക്ക് മാറ്റി വെച്ചിരിക്കുന്ന സോയാബീനും ചേര്‍ക്കുക. ശേഷം കൊച്ചമ്മിണീസ് സൊയ മസാല, ബീഫ് മസാല മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് ഇളക്കുക. മീഡിയം തീയില്‍ 15 മിനിറ്റ് തുടരെ ഇളക്കുക. ബ്രൗണ്‍ നിറമാകുമ്പോള്‍ തേങ്ങാക്കൊത്ത് ചേര്‍ത്ത് അടുപ്പില്‍ നിന്നും എടുത്ത് വിളമ്പാനുള്ള പാത്രത്തിലേക്ക് മാറ്റുക. അവസാനം കടുക് താളിക്കുന്നത് കൂടുതല്‍ നല്ലതാണ്.
Content Highlights: kochammini foods cooking competition ruchiporu 2025 soyabeen fry