എബിവിപി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തില്ലെന്നാരോപിച്ച് വിദ്യാർത്ഥിക്ക് മർദ്ദനം; ആറ് പേർക്കെതിരെ കേസ്

ഇന്നലെയാണ് ധനുവച്ചപുരം വിടിഎം എന്‍എസ്എസ് കോളേജിലെ വിദ്യാര്‍ത്ഥി ദേവ്ജിത്തിന് മര്‍ദ്ദനമേറ്റത്

dot image

തിരുവനന്തപുരം: ധനുവച്ചപുരം ബിടിഎം കോളേജില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ആറുപേര്‍ക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന മൂന്ന് പേര്‍ അടക്കം ആറുപേര്‍ക്കെതിരെ പാറശാല പൊലീസ് വധശ്രമത്തിലാണ് കേസെടുത്തത്. ഇന്നലെയാണ് ധനുവച്ചപുരം വിടിഎം എന്‍എസ്എസ് കോളേജിലെ വിദ്യാര്‍ത്ഥി ദേവ്ജിത്തിന് മര്‍ദ്ദനമേറ്റത്.

എബിവിപി പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചതെന്ന് ദേവ്ജിത്ത് പറഞ്ഞു. എബിവിപി പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റില്‍ പങ്കെടുത്തില്ലെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. ഗുരുതരമായി മര്‍ദ്ദനമേറ്റ ദേവ്ജിത്ത് ആശുപത്രിയില്‍ ചികിത്സയിലാണ്.

കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതായും കോളേജ് സമിതി വിശദമായ അന്വേഷണം നടത്തുന്നതായും പ്രിന്‍സിപ്പില്‍ ഡോ. രമേശ് പറഞ്ഞു.

Content Highlights: Case filed against six people for assaulting third-year student at BTM College

dot image
To advertise here,contact us
dot image