
കപ്പ കൊണ്ട് നിരവധി വിഭവങ്ങള്‍ നമ്മള്‍ തയ്യാറാക്കാറുണ്ട്. കൊച്ചമ്മിണീസ് കറിപൗഡര്‍ ഉപയോഗിച്ച് നാടന്‍ കപ്പ കൂന്തല്‍ റെസിപ്പി തയ്യാറാക്കിയാലോ?
ചേരുവകള്‍
കപ്പ - 1 kg
കൂന്തല്‍-1/2 kg
സവാള - 2 എണ്ണം
തക്കാളി - 3 എണ്ണം
പച്ചമുളക് - 5 എണ്ണം
വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്- 1 സ്പൂണ്‍
കൊച്ചമ്മണീസ് ഗരമസാല-1/2 സ്പൂണ്‍
വെളിച്ചെണ്ണ-150 g
കറിവേപ്പില-2 തണ്ട്
മുളകുപൊടി -1 സ്പൂണ്‍
കാശ്മീരി പൊടി -1/4 ടീസ്പൂണ്‍
മഞ്ഞള്‍പൊടി-1/4 ടിസ്പൂണ്‍
ഉപ്പ്-ആവിശ്യത്തിന്
മല്ലിച്ചപ്പ്-5 തണ്ട്
തയ്യാറാക്കുന്ന വിധം
കപ്പ ഉപ്പിട്ട് വേവിച്ച് മാറ്റി വയ്ക്കുക. ശേഷം കൂന്തല്‍ ഉപ്പും മഞ്ഞളും മുളകും ചേര്‍ത്ത് വേവിക്കുക. സവാള വയറ്റുക. ബ്രൗണ്‍ കളര്‍ ആകുമ്പോള്‍ തക്കാളി ബാക്കിയുള്ള മസാലകളും അതിലേക്ക് ചേര്‍ത്ത് വയറ്റുക. അതിലേക്ക് കൊച്ചമ്മിണീസ് ഗരംമസാല ചേര്‍ത്തു ഇളക്കുക. അതിലേക്ക് കശ്മീരി പൊടിയും ഇട്ട് വയറ്റിയ ശേഷം കൂന്തലും ഇട്ട് നന്നായി വയറ്റുക. ഇതിലേക്കു കറിവേപ്പില ഇട്ട് വേവിച്ച കിഴങ്ങുമായി നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്ക് മല്ലിച്ചപ്പ് ഇട്ട് ഇറക്കി വയ്ക്കുക. കപ്പ കൂന്തല്‍ റെസിപ്പി തയ്യാര്‍.