പഞ്ഞീന്‍ നിര്‍വാണ കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ തയ്യാറാക്കി നോക്കൂ

കൊച്ചമ്മിണീസ് കറിപൗഡര്‍ ഉപയോഗിച്ച് പഞ്ഞീന്‍ നിര്‍വാണ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

dot image

കൊച്ചമ്മിണീസ് കറിപൗഡര്‍ ഉപയോഗിച്ച് പഞ്ഞീന്‍ നിര്‍വാണ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ആവശ്യമായ സാധനങ്ങള്‍

പഞ്ഞീന്‍ 1/2 kg
കാശ്മീരി മുളക് പൊടി 1/2tsp
മുളകുപൊടി 1/2tsp
മഞ്ഞള്‍പൊടി 1/4tsp
ഗരം മസാലപ്പൊടി 1/4tsp
ഉപ്പ് 1/2 tsp +1/4tsp
കട്ടിയുള്ള തേങ്ങാപാല്‍ 1cup
കുരുമുളകുപൊടി 1/2tsp
ഇഞ്ചി ഒരു ചെറിയ കഷ്ണം
പച്ചമുളക് 3എണ്ണം
വേപ്പില 2തണ്ട്
വെളിച്ചെണ്ണ 1/4കപ്പ് +1tbsp

തയ്യാറാക്കുന്ന വിധം

1/2 kg പഞ്ഞീന്‍ കഴുകി വൃത്തിയാക്കി 10മിനിറ്റ് വെള്ളം വാലാന്‍ അരിപ്പയില്‍ വെക്കുക. ഇതിലേക്ക് കൊച്ചമ്മിണിസിന്റെ മുളകുപൊടി 1/2tsp , കാശ്മീരി മുളകുപൊടി1/2tsp, മഞ്ഞള്‍പൊടി1/4tsp,1/4tsp ഗരംമസാല, 1/2 ഉപ്പ് എന്നിവ ചേര്‍ത്ത് 1/2 to 1 മണിക്കൂര്‍ റസ്റ്റ് ചെയ്യാന്‍ വെക്കുക. പാന്‍ ചൂടാക്കി 1/4 കപ്പ് വെളിച്ചെണ്ണ ഒഴിച്ച് ഹാഫ് വേവില്‍ ഒന്ന് ഫ്രൈ ചെയ്‌തെടുക്കുക. ഒരു മണ്‍ചട്ടിയോ അല്ലെങ്കില്‍ കടായിയോ അടുപ്പത്തുവെച്ച് അതില്‍ പാകത്തിന് ഒരു വാഴയില പരത്തി അതില്‍ ഈ പൊരിച്ചുവെച്ച പഞ്ഞീന്‍ നിരത്തി മുകളില്‍ ഒരു കപ്പ് കട്ടിയുള്ള തേങ്ങാപാല്‍ ഒഴിക്കുക എന്നിട്ട് 1/2tsp കുരുമുളകുപൊടി ഒരു ചെറിയ കഷ്ണം ഇഞ്ചി കനം കുറഞ്ഞു നീളത്തില്‍ അറിഞ്ഞത് 3പച്ചമുളക് ചെറുതായി അറിഞ്ഞത് രണ്ടു തണ്ട് കറിവേപ്പില 1/4tsp ഉപ്പ് 1tbsp വെളിച്ചെണ്ണ എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി ഒരു 10മിനിറ്റ് ചെറിയ തീയില്‍ മൂടിവെച്ച് വേവിച്ചു പത്തിരി,പൊറോട്ട, പുട്ട്, ചോറ് എന്നിവയുടെ കൂടെ കഴിക്കാം. ടേസ്റ്റിയായ പഞ്ഞീന്‍ നിര്‍വാണ റെഡി.

Content Highlights:kochammini foods cooking competition ruchiporu 2025

dot image
To advertise here,contact us
dot image