
കൊച്ചമ്മിണീസ് കറിപൗഡര്‍ ഉപയോഗിച്ച് ചെമ്മീന്‍ ചെറിയുള്ളി മസാല തയ്യാറാക്കാം
ആവശ്യമായ സാധനങ്ങള്‍
പ്രോണ്‍സ് അരക്കിലോ
ചുവന്ന ഉള്ളി 15 എണ്ണം
പച്ച മുളക് 2 എണ്ണം
തക്കാളി ഒരെണ്ണത്തിന്റെ പകുതി
ഇഞ്ചി ചെറിയ കഷ്ണം
വെളിച്ചെണ്ണ രണ്ടോ മൂന്നോ ടീസ്പൂണ്‍
കൊച്ചമ്മണീസ് ഫിഷ് മസാല
കൊച്ചമ്മിണീസ് കാശ്മീരി ചില്ലി
കൊച്ചമ്മണീസ് പെരിഞ്ചീരകം
കൊച്ചമ്മിണീസ് മഞ്ഞള്‍പൊടി
പാകത്തിന് ഉപ്പ്
വേപ്പില
ഒരു ചെറിയ കഷ്ണം പുളി
തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ ചെമ്മീനില്‍ കൊച്ചമ്മണീസ് ഫിഷ് മസാലയും ഉപ്പും തേച്ചുപിടിപ്പിക്കുക. 10 മിനിറ്റിനു ശേഷം ശാലോ ഫ്രൈ ചെയ്‌തെടുക്കുക. ഒരു ചട്ടി അടുപ്പില്‍ വെച്ച് രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് അരിഞ്ഞു വെച്ചിട്ടുള്ള ചുവന്നുള്ളി ഇട്ടു കൊടുക്കുക. ചുവന്നുള്ളി നന്നായി ഗോള്‍ഡന്‍ കളര്‍ ആയി വരുമ്പോള്‍ ചതച്ചുവെച്ച ഇഞ്ചി ചേര്‍ത്തു കൊടുക്കുക ഇഞ്ചിയുടെ പച്ചമണം വരുമ്പോള്‍ പച്ചമുളക് കീറിയിടുക. പിന്നാലെ അരിഞ്ഞ് വെച്ചിട്ടുള്ള തക്കാളി ഇട്ടു കൊടുക്കുക. തക്കാളി വെന്തു വന്നാല്‍ കൊച്ചമ്മണീസ് ഫിഷ് മസാല ഇട്ടു കൊടുക്കുക. അതോടൊപ്പം കൊച്ചമ്മണീസ് പെരുംജീരകവും, മഞ്ഞള്‍പൊടി, കാശ്മീരി ചില്ലി പൊടിയുമിട്ട് നന്നായി വഴറ്റുക. ചെറിയൊരു കഷ്ണം പുളി വെള്ളത്തിലിട്ട് അതിന്റെ വെള്ളം ഒഴിച്ചു കൊടുക്കുത്ത ശേഷം പാകത്തിന് ഉപ്പിട്ടു കൊടുക്കുക. അടച്ചുവെച്ച് തിള വരുമ്പോള്‍ ശാലോ ഫ്രൈ ചെയ്ത ചെമ്മീന്‍ ഇട്ടു കൊടുക്കുക ശേഷം പൊടിച്ചു വെച്ചിട്ടുള്ള കൊച്ചമ്മണീസ് ഉലുവ ഇടാം. ശേഷം അടുപ്പില്‍ നിന്നും ഇറക്കി വയ്ക്കുക സ്വാദിഷ്ടമായ ചെമ്മീന്‍ ഡ്രൈ കറി റെഡി.
Content Highlights: kochammini foods cooking competition ruchiporu 2025 prawns curry