വാക്‌സ് ചെയ്തതിന് ശേഷം കാലില്‍ ചുവന്ന കുത്തുകള്‍ വരാറുണ്ടോ? സ്‌ട്രോബെറി ലെഗ്‌സിനെ നിസാരമാക്കരുത്‌

സ്‌ട്രോബെറി ലെഗ്സ് ഒഴിവാക്കാന്‍ ചില ടിപ്‌സുകളുണ്ട്

dot image

വാക്‌സ് അല്ലെങ്കില്‍ ഷേവ് ചെയ്തതിന് ശേഷം കാലിലെ ചര്‍മത്തിന് പുറത്ത് ചുവന്നതോ കറുത്തതോ ആയ കുത്തുകള്‍ പോലെ കാണപ്പെടാറുണ്ടോ? സ്‌ട്രോബെറി ലെഗ്‌സ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഓപ്പണ്‍ കോമിഡോണ്‍സ് എന്നും ഇത് അറിയപ്പെടുന്നു.

ഷേവിങ്ങാണ് സ്‌ട്രോബെറി കാലുകള്‍ക്ക് പ്രധാനകാരണമായി പറയുന്നത്. വാക്‌സിങ്ങും ഷേവിങ്ങും ചെയ്യുമ്പോള്‍ ചര്‍മ്മത്തില്‍ വീക്കവും അസ്വസ്ഥതയും ഉണ്ടാകുന്നു. ഇത് ഫോളിക്കിളുകള്‍ അടയ്ക്കുകയും സ്‌ട്രോബെറി ലെഗുകള്‍ ഉണ്ടാവുകയും ചെയ്യുന്നു. ചര്‍മ്മത്തില്‍ അമിതമായി കെരാറ്റിന്‍ ഉത്പാദനം നടക്കുന്നതാണ് സ്‌ട്രോബെറി ലെഗുകളെന്ന അവസ്ഥയിലേക്ക് നയിക്കുന്നത്.

ചിലരുടെ ചര്‍മ്മത്തിന്റെ പ്രത്യേകതയും സ്‌ട്രോബെറി ലെഗുകള്‍ക്ക് കാരണമാവുന്നുണ്ട്. സെന്‍സിറ്റീവായിട്ടുള്ള സ്‌കിന്‍ ഇത്തരം കാര്യങ്ങളോട് നന്നായി പ്രതികരിക്കുകയും ചര്‍മം ചുവന്ന് കുരുക്കള്‍ ഉണ്ടാവുന്നതിനും കാരണമാവും. ഇത് ചൊറിച്ചിലടക്കമുള്ള അസ്വസ്ഥതകളും ഉണ്ടാവും.

സ്‌ട്രോബെറി ലെഗ്സ് ഒഴിവാക്കാന്‍ ചില ടിപ്‌സുകളുണ്ട്

  1. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിലൂടെ സ്‌ട്രോബെറി സ്‌കിന്‍ തടയാന്‍ സഹായിക്കും.
  2. ദിവസവും ചര്‍മ്മം നന്നായി മോയിസ്ച്ചറൈസ് ചെയ്ത് പരിചരിക്കുന്നത് സ്‌ട്രോബെറി സ്‌കിന്നിനെ അകറ്റും
  3. ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യുന്നതിന് മൃദുലമായ സ്‌ക്രബ് തെരഞ്ഞെടുക്കാം
  4. സൂര്യാഘാതവും സ്‌ട്രോബെറി ലെഗിന് കാരണമായേക്കാം. സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നതുമാത്രമാണ് പ്രതിവിധി.
  5. ഇറുകിയ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതും സ്‌ട്രോബെറി ലെഗിന് വഴിവെക്കും. ചര്‍മത്തിന് അസ്വസ്ഥതകള്‍ ഉണ്ടാക്കാത്ത അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക.
dot image
To advertise here,contact us
dot image