
ഇന്ത്യൻ താരം യുസ്‌വേന്ദ്ര ചഹലുമായുള്ള വിവാഹമോചനത്തിൽ നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം പ്രതികരണവുമായി ധനശ്രീ വര്‍മ. വിവാഹമോചന ഹര്‍ജിയില്‍ കുടുംബകോടതി വിധി പറയുന്ന ദിവസം ‘Be Your Own Sugar Daddy’ എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ചത് തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് ധനശ്രീ വർമ പറഞ്ഞു. ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലാണ് ധനശ്രീ മനസുതുറന്നത്.
ഇതിലൂടെ ധനശ്രീക്ക് ഒരു സന്ദേശം നല്‍കാനാണ് താന്‍ ഉദ്ദേശിച്ചതെന്ന് പിന്നീട് ചാഹല്‍ ഒരു പോഡ്കാസ്റ്റില്‍ വെളിപ്പെടുത്തിയിരുന്നു. എനിക്ക് എന്തെങ്കിലും സന്ദേശം നല്‍കാനായിരുന്നെങ്കിൽ വാട്സ് ആപ്പ് സന്ദേശം അയച്ചാല്‍ മതിയായിരുന്നല്ലോ ടീഷര്‍ട്ട് ധരിച്ചുള്ള നാടകമൊക്കെ എന്തിനായിരുന്നുവെന്ന് ധനശ്രീ അഭിമുഖത്തില്‍ ചോദിച്ചു.
വിവാഹമോചന വിഷയത്തില്‍ ആളുകള്‍ തന്നെ മാത്രമാകും കുറ്റപ്പെടുത്തുക എന്ന് വ്യക്തമായ ബോധ്യമുണ്ടെന്നും ധനശ്രീ പറഞ്ഞു. വിവാഹമോചന കേസില്‍ വിധി വന്നതിന് പിന്നാലെ താന്‍ കോടതിയില്‍ പൊട്ടിക്കരയുകയായിരുന്നുവെന്നും എന്നാല്‍ വിധി കേട്ടശേഷം ചാഹല്‍ കോടതിയില്‍ നിന്ന് കൂളായി ഇറങ്ങിപ്പോയെന്നും ധനശ്രീ പറഞ്ഞു.
2020ല്‍ വിവാഹിതരായ ചാഹലും ധനശ്രീയും ഈ വര്‍ഷം ഫെബ്രുവരി അഞ്ചിനാണ് പരസ്പര സമ്മതത്തോടെ ബാന്ദ്ര കുടുംബ കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കിയത്. ചഹാൽ ധനശ്രീയ്ക്ക് നഷ്ടപരിഹാരമായി വലിയ തുക നൽകിയിരുന്നു.
Content Highlights: 'Sugar Daddy' T-shirt hurt a lot; Dhanashree Verma on divorce from Chahal