
പല ഡയറ്റിലും പ്രധാന ഘടകമായ ഭക്ഷണമാണ് റെഡ്മീറ്റ്. ആസാധാരണവും അൽപം ഗുരുതരവുമായ ഒരു അലർജി ഇത് മൂലം ഉണ്ടാകുന്നതായി കണ്ടെത്തൽ. ആൽഫ ഗാൽ സിൻഡ്രോം എന്നറിയപ്പെടുന്ന ഈ ഒരു അസുഖം ഒരു ടിക്ക് ബൈറ്റിൽ നിന്നുമാണ് ഉണ്ടാകുന്നത്. മാംസം അല്ലെങ്കിൽ പാൽ ഉൽപന്നങ്ങൾ കഴിക്കുമ്പോൾ ചൊറിച്ചിൽ, വയറുവേദന എന്നിങ്ങനെയുള്ള റിയാക്ഷൻ ഇത് മൂലമുണ്ടാകുന്നു.
പലപ്പോഴും ഭക്ഷ്യവിഷബാധയാണെന്ന് തെറ്റിദ്ധരിക്കുന്ന ആൽഫ-ഗാൽ സിൻഡ്രോം ലോകമെമ്പാടും വളർന്നുവരുന്ന ഒരു ആശങ്കയാണ്. അവബോധം കുറവായതിനാൽ, പല കേസുകളും കണ്ടെത്തപ്പെടാതെ പോയേക്കാം. ശരിയായ രോഗനിർണയത്തിനും ചികിത്സയ്ക്കും ഈ അലർജി മനസ്സിലാക്കേണ്ടത് നിർണായകമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മാംസമോ പാലുൽപ്പന്നങ്ങളോ കഴിച്ചതിന് ശേഷം നിങ്ങൾക്ക് അസാധാരണമായ ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ, ആൽഫ-ഗാൽ സിൻഡ്രോം ആണോ കാരണമെന്ന് നിർണ്ണയിക്കാൻ ഒരു ആരോഗ്യ വിദഗ്ദ്ധനെ സമീപിക്കുക.
എന്താണ് ആൽഫ ഗാൽ സിൻഡ്രോം?
ഒരു സാധാരണ ഫുഡ് അലർജിയല്ല ആൽഫ ഗാൽ. പശുക്കൾ, പന്നികൾ, മാൻ തുടങ്ങിയ സസ്തനികളുടെ മാംസത്തിലും കലകളിലും കാണപ്പെടുന്ന ഗാലക്ടോസ്-ആൽഫ-1,3-ഗാലക്ടോസ് അല്ലെങ്കിൽ ആൽഫ-ഗാൽ എന്ന പഞ്ചസാര തന്മാത്രയാണ് ഇതിന് കാരണം. ഒരു ചെള്ളിൽ നിന്നോ ചെറിയ അല്ലെങ്കിൽ പട്ടുണ്ണി എന്നറിയപ്പെടുന്ന ജീവിയിൽ നിന്നോ ഒരു കടി ഏറ്റെന്ന് വെക്കുക, ഇത് നിങ്ങളുടെ ഇമ്മ്യൂൺ സിസ്റ്റത്തിൽ ഒരു മൊളിക്ക്യൂളുണ്ടാക്കുന്നു. മാസങ്ങൾക്ക് ശേഷം റെഡ് മീറ്റോ പാൽ ഉൽപ്പന്നങ്ങളോ കഴിക്കുന്നത് അലർജി വരാനുള്ള കാരണമായേക്കാം. ഹൈവ്‌സ്, ഓക്കാനം, വയറുവേദന, അനാഫൈലക്‌സിസ് പോലുള്ള ഒരുപാട് അലർജികൾ ഇത് മൂലം വരാവുന്നതാണ്.
Content Highlights- Red Meat Could Be Deadly Fast-Spreading Disease Sparks Global Health Scare