ക്രേവിങ്‌സുകളെ നിയന്ത്രിക്കാൻ ഇനി ഇത് മതി! പുരാതന ഇന്ത്യൻ സസ്യത്തിന്റെ ഗുണങ്ങൾ പറഞ്ഞ് ന്യൂട്രീഷൻ

ചുയിംഗം ചവക്കുന്നത്, ഡാർക്ക് ചോക്ലേറ്റ് എന്നിവയാണ് അദ്ദേഹം പറഞ്ഞ ആദ്യത്തെ രണ്ട് രീതികള്‍

dot image

ക്രേവിങ്‌സിനെ നിയന്ത്രിക്കാനുള്ള രീതികളെ കുറിച്ച് സംസാരിക്കുകയാണ് സെലിബ്രറ്റി ന്യൂട്രീഷനിസസ്റ്റ് റിയാൻ ഫെർനാണ്ടോ. മൂന്ന് രീതികളെ കുറിച്ചാണ് അദ്ദേഹം പ്രധാനമായും സംസാരിക്കുന്നത്.

ചുയിംഗം ചവക്കുന്നത്, ഡാർക്ക് ചോക്ലേറ്റ് എന്നിവയാണ് അദ്ദേഹം പറഞ്ഞ ആദ്യത്തെ രണ്ട് ഐറ്റംസ്. മെഷഷ്രിങ്കിയാണ് മൂന്നാമത്തെ ഐറ്റം. ഇന്ത്യൻ പരമ്പരാഗത സസ്യമാണ് മെഷഷ്രിങ്കി അല്ലെങ്കിൽ ഗുർമർ എന്നറിയപ്പെടുന്ന ഈ ചെടി.

'ക്രേവിങ്‌സ് കുറക്കാൻ സഹായിക്കുന്ന പരമ്പരാഗത ഇന്ത്യൻ സസ്യമാണ് മെഷശ്രിങ്കി. എന്നാൽ ഡോക്ടർമാരുടെ ഉപദേശമെടുത്തിന് ശേഷം മാത്രം ഇത് പ്രയോഗിക്കണം. പ്രശ്‌നമെന്താണെന്ന് വെച്ചാൽ ക്രേവിങ്‌സ് ഉണ്ടെന്ന് ആളുകൾക്ക് അറിയില്ല. ഇതാണ് ന്യൂട്രീഷൻ കുറവിലേക്ക് ചെന്ന് കലാശിക്കുന്നത്. പ്രധാനമായും കുറഞ്ഞ കാർബ് ഭക്ഷണക്രമം അല്ലെങ്കിൽ വളരെ കുറഞ്ഞ മഗ്‌നീഷ്യം അല്ലെങ്കിൽ ഇൻസുലിൻ പ്രതിരോധം എന്നിവയുടെ ഭാഗമായാണ് ക്രേവിങ്‌സുണ്ടാകുന്നത്,' റിയാൻ ഫെർണാണ്ടോ പറയുന്നു.

Conteny Highlights- Celebrity nutritionist says this ‘ancient Indian herb’ can help control cravings.

dot image
To advertise here,contact us
dot image