
ന്യൂ ഡൽഹി: കര്‍ണ്ണാടക തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെല്ലുവിളി ഏറ്റെടുക്കുന്നതായി എഐസിസിയുടെ സംഘടനാ ചുമതലയുളള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. നാളെ ആയിരങ്ങളെ അണിനിരത്തിക്കൊണ്ട് കര്‍ണാടക തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്കും തിങ്കളാഴ്ച കേന്ദ്ര തെരഞ്ഞെടുപ്പ് ഓഫീസിലേക്കും മാര്‍ച്ച് നടത്തുമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. കൂടാതെ രാജ്യവ്യാപക പ്രതിഷേധവും സംഘടിപ്പിക്കും. ഇതോടെ കള്ളി വെളിച്ചത്താകുമെന്നും ബിജെപിക്ക് പൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വോട്ട് ക്രമക്കേടെന്ന ഗുരുതര ആരോപണം ഉന്നയിച്ച ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് കര്‍ണാടക മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ കത്തയച്ചിരുന്നു. വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്തായവരുടെയും അനര്‍ഹമായി ഉള്‍പ്പെട്ടവരുടെയും പേരുകള്‍ ഒപ്പിട്ട സത്യപ്രസ്താവനയ്ക്കൊപ്പം പങ്കുവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചത്.
എന്നാല്‍ താനൊരു രാഷ്ട്രീയക്കാരനാണെന്നും ജനങ്ങളോട് പറയുന്നതെന്താണോ അതാണ് തന്റെ വാക്കെന്നും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനോട് പ്രതികരിച്ചിരുന്നു. 'പറയാനുള്ളത് എല്ലാവരോടും പരസ്യമായി ഞാന്‍ പറഞ്ഞു. ഇതിനെ സത്യപ്രസ്താവനയായി എടുക്കാം', രാഹുല്‍ ഗാന്ധി പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡാറ്റയാണ് താന്‍ പുറത്തുവിട്ടതെന്നും തങ്ങളുടെ ഡാറ്റയല്ലെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ഈ വിവരങ്ങളൊന്നും അവര്‍ തള്ളിക്കളഞ്ഞിട്ടില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 'രാഹുല്‍ ഗാന്ധി പറയുന്ന വോട്ടര്‍ ലിസ്റ്റ് തെറ്റാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നത്.
Content Highlight: Taking up the challenge of the Election Commission; KC Venugopal