കൊളസ്‌ട്രോൾ കുറക്കാൻ ഈന്തപ്പഴം?

ഈന്തപ്പഴത്തിലെ നാരുകൾ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ കുറക്കാനായി സഹായിക്കുന്നതാണ്

dot image

നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് ഈന്തപ്പഴം.ഇവയിൽ ഉയർന്ന അളവിൽ പൊട്ടാസ്യം, മഗ്‌നീഷ്യം, വിറ്റാമിൻ ബി6, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിനാൽ തന്നെ ആരോഗ്യപരമായി ഒരുപാട് ഗുണങ്ങൾ ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്.

ലയിക്കുന്ന നാരുകൾ ഉള്ളതിനാൽ തന്നെ കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ ഈന്തപ്പഴം സഹായിക്കുമെന്നാണ് പഠനം. ഈന്തപ്പഴത്തിലെ നാരുകൾ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ കുറക്കാനായി സഹായിക്കുന്നതാണ്.

അതോടൊപ്പം കൊളസ്‌ട്രോളിന്റെ അളവ് ആരോഗ്യപരമായ രീതിയിൽ നിലനിർത്താനും സഹായിക്കും. പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഹൃദാരോഗ്യം മെച്ചപ്പെടുത്താനും ഈന്തപ്പഴം സഹായിക്കും.

ഇവക്കൊപ്പം ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹനത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും. ശരീരത്തിന് ഊർജം പകരാനും ഈന്തപ്പഴം കഴിക്കുന്നത് നല്ലതായിരിക്കും. മിതമായ നിരക്കിൽ ഈന്തപ്പഴം കഴിക്കുന്നത് ഒരുപാട് ഗുണം ചെയ്യും.

Content Highlights- Dates Can control Cholestrol

dot image
To advertise here,contact us
dot image