പുഴുങ്ങിയ മുട്ട എത്ര സമയം കേടാകാതിരിക്കും; ഫ്രിഡ്ജില്‍ എത്ര ദിവസം സൂക്ഷിക്കാം

മുട്ട സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ പലര്‍ക്കുമുണ്ട്

പുഴുങ്ങിയ മുട്ട എത്ര സമയം കേടാകാതിരിക്കും; ഫ്രിഡ്ജില്‍ എത്ര ദിവസം സൂക്ഷിക്കാം
dot image

ധാരാളം പോഷകഘടകങ്ങളുടെ ഉറവിടമാണ് മുട്ട. നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടവയുമാണ് ഇവ. ജനപ്രിയ വിഭവമായ മുട്ടയെ സംബന്ധിച്ച് പലര്‍ക്കുമുളള സംശയമാണ് മുട്ട എത്രകാലം കേടുകൂടാതിരിക്കും, പാകം ചെയ്ത ശേഷം എത്ര സമയമാണ് ഇവ കഴിക്കാന്‍ അനുയോജ്യമായുള്ളത് എന്നിങ്ങനെയൊക്കെ. ഏറ്റവും പ്രധാനപ്പെട്ട കാര്യം മുട്ട സൂക്ഷിക്കുമ്പോള്‍ അവ ശരിയായി സൂക്ഷിക്കണം എന്നതാണ്. തെറ്റായ രീതിയില്‍ സൂക്ഷിക്കുന്ന മുട്ട ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യും.

egg in fridge

പുഴുങ്ങിയ മുട്ടകള്‍ ഫ്രിഡ്ജില്‍ എത്ര ദിവസം സൂക്ഷിക്കാം

പാചകം ചെയ്യുന്ന ഏതൊരാള്‍ക്കുമുള്ള സംശയമാണ് പുഴുങ്ങിയ മുട്ട എത്രനാള്‍ റഫ്രിഡ്ജറേറ്ററില്‍ സൂക്ഷിക്കാം എന്നുള്ളത്. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം പുഴുങ്ങിയ മുട്ട , തോട് കളഞ്ഞതായാലും അല്ലെങ്കിലും ഏഴ് ദിവസംവരെ ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്. ശ്രദ്ധിക്കേണ്ട കാര്യം പുഴുങ്ങിയ മുട്ട ഒരിക്കലും രണ്ട് മണിക്കൂറില്‍ കൂടുതല്‍ മുറിയിലെ താപനിലയില്‍ വയ്ക്കരുത്. ഫ്രിഡ്ജില്‍ സൂക്ഷിക്കണമെങ്കില്‍ രണ്ട് മണിക്കൂറിന് മുന്‍പ് വയ്ക്കാവുന്നതാണ്. തോട് നീക്കാതെ സംരക്ഷിക്കുന്നതാണ് ഏറ്റവും ഗുണകരം. തുറക്കുമ്പോള്‍ താപനിലയില്‍ വ്യത്യാസം ഉണ്ടുന്നതുകൊണ്ട് ഫ്രിഡ്ജിന്റെ ഡോറില്‍ മുട്ട സൂക്ഷിക്കുന്നത്.

egg in fridge

പുഴുങ്ങിയ മുട്ട വേഗം ചീത്തയാകുമോ?

മുട്ട പുഴുങ്ങികഴിയുമ്പോള്‍ അതിന് പുറമെയുളള സംരക്ഷണ പാളി ഇല്ലാതാകുന്നു. അതിനാല്‍ ബാക്ടീരിയകള്‍ മുട്ടയിലേക്ക് പ്രവേശിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് അധിക സമയം മുറിയിലെ താപനിലയില്‍ വച്ചാല്‍ അവ കേടാകാന്‍ ഇടയാകും. വാട്ടിയെടുത്തതോ പുഴുങ്ങിയതോ ആയ മുട്ടകള്‍ എത്രയും പെട്ടെന്ന് തന്നെ ഉപയോഗിക്കുന്നതാണ് ഉത്തമം.

egg in fridge

പുഴുങ്ങിയ മുട്ട കേടായാല്‍ എങ്ങനെ തിരിച്ചറിയാം

വേവിച്ചെടുത്ത മുട്ട കേടായോ എന്ന് എങ്ങനെ അറിയാം എന്നുള്ളത് പലരെ സംബന്ധിച്ചുമുള്ള സംശയമാണ്. മുട്ടയില്‍നിന്ന് ദുര്‍ഗന്ധം വരിക, നിറം മാറിയിരിക്കുക, ഒട്ടിപിടിക്കുന്നതുപോലെ തോന്നുക ഇവയെല്ലാം അത് കേടായി എന്നതിനുള്ളതിനുള്ള സൂചനകളാണ്. മുട്ട കേടായാല്‍ അത് ബാക്ടീരിയകളുടെ പ്രജനന കേന്ദ്രമായി മാറുന്നു. ഇവ ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യും.

Content Highlights : How long can a boiled egg last? How many days can a boiled egg be stored in the fridge?





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image