'എല്ലാ പരിപാടികളും ഒഴിവാക്കി സമസ്ത വേദിയിൽ എത്തണമെന്ന് കെ സി പറഞ്ഞു; സമസ്തയുടേത് സാമൂഹിക പ്രസക്തിയുള്ള ഇടപെടൽ'

സാമൂഹിക ഐക്യത്തില്‍ കേരളം ഇന്ത്യക്ക് മാതൃകയാണ്. അതില്‍ സമസ്ത ഉള്‍പ്പെടെയുള്ള സംഘടനകള്‍ സുപ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും ഡി കെ ശിവകുമാർ

'എല്ലാ പരിപാടികളും ഒഴിവാക്കി സമസ്ത വേദിയിൽ എത്തണമെന്ന് കെ സി പറഞ്ഞു; സമസ്തയുടേത് സാമൂഹിക പ്രസക്തിയുള്ള ഇടപെടൽ'
dot image

കാസര്‍കോട്: സമസ്തയുടേത് സാമൂഹിക പ്രസക്തിയുള്ള ഇടപെടലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. സമസ്ത സമ്മേളനത്തില്‍ ക്ഷണം ലഭിച്ചതില്‍ അഭിമാനം. എല്ലാ പരിപാടികളും ഒഴിവാക്കി സമസ്ത സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് നിര്‍ദേശം നല്‍കിയതെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു.

സാമൂഹിക ഐക്യത്തില്‍ കേരളം ഇന്ത്യക്ക് മാതൃകയാണ്. അതില്‍ സമസ്ത ഉള്‍പ്പെടെയുള്ള സംഘടനകള്‍ സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. മതനിരപേക്ഷ നിലപാടില്‍ കേരളം മാതൃകയാണെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു.

മതരാഷ്ട്രവാദത്തിനെതിരെ ഒരുമിച്ച് നീങ്ങാമെന്ന് മുഖ്യമന്ത്രിയും വേദിയില്‍ ആഹ്വാനം ചെയ്തു. ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാതെ സമസ്ത നിലകൊണ്ടു. വിശ്വാസസംബന്ധമായ പരിഷ്‌കരണങ്ങളില്‍ പോലും പ്രകോപനരഹിതമായി മാത്രം പെരുമാറി. അതെല്ലാം മതനിരപേക്ഷതയുടെ സംസ്‌കാരത്തെ വലിയ അളവില്‍ ശക്തിപ്പെടുത്തി. മതനിരപേക്ഷ ശക്തികള്‍ക്കൊപ്പം നിന്നുകൊണ്ട് മാത്രമെ വര്‍ഗീയതയെ ചെറുക്കാന്‍ കഴിയുകയുള്ളൂവെന്നും വര്‍ഗീയതയ്ക്ക് വര്‍ഗീയതയല്ല മറുപടി എന്നുമൊക്കെയുള്ള സമസ്ത നിലപാടുകള്‍ക്ക് വര്‍ത്തമാനകാല സാമൂഹിക അന്തരീക്ഷത്തില്‍ വലിയ പ്രസക്തിയുണ്ട്' എന്നും മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഘട്ടമാണ്. ഇന്ത്യയുടെ ബഹുമത ഘടനയും ബഹുസ്വര സാംസ്‌കാരിക പൈതൃകവും തകര്‍ക്കാനുള്ള നീക്കങ്ങള്‍ ഇവിടെ നടക്കുന്നുവെന്നത് ഗൗരവമായി കാണേണ്ടതുണ്ട്. ഒരു മതം, ഒരു ഭാഷ, ഒരു സംസ്‌കാരം ഒരു ഭക്ഷണരീതി, ഒരു വസ്ത്രധാരണ സമ്പ്രദായം എന്നിങ്ങനെ ഇന്ത്യയെ അതിന്റെ വൈവിധ്യം തകര്‍ത്ത് ഏകശിലാ രൂപത്തില്‍ വാര്‍ത്തെടുക്കാനാണ് ശ്രമം. എന്തുവിലകൊടുത്തും അതിനെ ചെറുക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: KC said that all events should be canceled and should attend samasta conference said D k shivkumar

dot image
To advertise here,contact us
dot image