
ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ രാമേശ്വരം കഫേയില്‍ പൊങ്കലില്‍ നിന്ന് പുഴുവിനെ കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം. പുഴുവിനെ ലഭിച്ചെന്ന് പരാതി പറഞ്ഞിട്ടും അത് മറച്ചുവയ്ക്കാന്‍ കഫേ ജീവനക്കാര്‍ ശ്രമിച്ചുവെന്നും ഉപഭോക്താവ് ആരോപിച്ചു. ഭക്ഷണത്തിനുള്ളിലെ പുഴുവിന്റെ വീഡിയോ റെക്കോര്‍ഡുചെയ്യാന്‍ തുടങ്ങിയതിനുശേഷമാണ് അവര്‍ ക്ഷമാപണം വരെ നടത്തിയതെന്നും യുവാവ് വീഡിയോയില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ഹൈദരാബാദിലെ രാമേശ്വരം കഫേയുടെ ഔ്ട്ടലെറ്റുകളില്‍ നിന്ന് കാലാവധി കഴിഞ്ഞ നിരവധി ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തിരുന്നു. തെലങ്കാന ഭക്ഷ്യസുരക്ഷാ വകുപ്പാണ് ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തത്. 100 കിലോ ഉഴുന്ന് പരിപ്പ്, 10 ലിറ്റര്‍ തൈര്, 8 ലിറ്റര്‍ പാല്‍ തുടങ്ങിയവാണ് പിടിച്ചെടുത്തത്.
നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ഇതിന് പലര്‍ക്കും ഇത്തരത്തില്‍ അനുഭവമുണ്ടായതായി കമന്റ് ബോക്‌സില്‍ പറയുന്നു.
Content Highlights: worm found inside pongal at bengaluru rameshwaram cafe