ആ വലിയ സിനിമയിൽ ഞാൻ പരാജയപ്പെട്ടു, സംസാരിക്കാൻ താത്പര്യപ്പെടുന്നില്ലെന്ന് ഫഹദ്; ചിത്രമേതെന്ന് തിരഞ്ഞ് ഫാൻസ്

രണ്ട് വലിയ ചിത്രങ്ങളില്‍ ഫഹദ് കഴിഞ്ഞ വർഷം അഭിനയിച്ചിരുന്നു

dot image

മലയളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഫഹദ് ഫാസിൽ. പാൻ ഇന്ത്യ ലെവലിൽ അറിയപ്പെടുന്ന ഫഹദ് മലയാളത്തിനപ്പുറം തമിഴ് തെലുങ്ക് ഭാഷകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയതിട്ടുണ്ട്. കഴിഞ്ഞ വർഷം റിലീസായ ഒരു ചിത്രത്തിലെ അനുഭവത്തെ കുറിച്ച് പറയുകയാണ് താരമിപ്പോൾ. ചിത്രത്തിന്റെ പേര് പറഞ്ഞില്ലെങ്കിലും ആ വലിയ ചിത്രം തനിക്ക് ഒരു പരാജയമാണെന്നാണ് ഫഹദ് പറഞ്ഞത്.

'കഴിഞ്ഞ വർഷം ഒരു വലിയ ചിത്രം എനിക്കൊരു പരാജയമായി മാറിയിരുന്നു. അതുകൊണ്ട് തന്നെ അതിനെ കുറിച്ച് സംസാരിക്കാനും താത്പര്യമില്ല. ചില കാര്യങ്ങൾ നമ്മുടെ നിയന്ത്രണത്തിലല്ലെങ്കിൽ അത് വിട്ടുകളയുക, ആ പാഠം എടുക്കുക,' ഫഹദ് ഫാസിൽ പറഞ്ഞു. ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read:

ചിത്രത്തിന്റേ പേര് പറഞ്ഞില്ലെങ്കിലും അല്ലു അർജുന്റെ പുഷ്പ 2 ആണ് ഫഹദ് പറഞ്ഞ ചിത്രമെന്ന് ഒരുപാട് പേർ വാദിക്കുന്നുണ്ട്. എന്നാൽ രജനികാന്തിന്റെ ചിത്രമായ വേട്ടയനാണ് ഫഹദ് ഉദ്ദേശിച്ചതെന്നും ആരാധകർ അനുമാനിക്കുന്നു.

പുഷ്പ 2 വമ്പൻ ഹിറ്റായി മാറിയെങ്കിലും ഫഹദിന്റെ ബൻവർ സിങ് ഷെകാവത്തിന് ഒരുപാട് ട്രോളുകൾ ലഭിച്ചിരുന്നു. വേട്ടയൻ ഫ്‌ളോപ്പായിരുന്നുവെങ്കിലും ഫഹദിന്റെ റോളിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. ഇതിനാൽ തന്നെ രണ്ട് ചിത്രമാകാനും സാധ്യതകളുണ്ടെന്നാണ് ആരാധകർ പറയുന്നത്.

Content Highlights- Fahadh Faasil says he failed with a big movie last year

dot image
To advertise here,contact us
dot image