കുപ്പയുണ്ടോ കുറച്ച് ഉപ്പുമാവെടുക്കാൻ? ഇവിടെ വേസ്റ്റ് കൊടുത്താൽ കിട്ടുന്നത് ടേസ്റ്റി ഫു‍ഡ്!

ഇവിടെ പണത്തിനു പകരം മാലിന്യങ്ങൾ നൽകിയാൽ ഏതു നേരത്തും ഭക്ഷണം ലഭിക്കുന്ന കഫേ

dot image

പത്തുപൈസ ചെലവില്ലാതെ സ്വാദിഷ്ടമായ ഭക്ഷണം കഴിക്കണോ? എങ്കിൽ ഈ കഫേയിലേക്കു ധൈര്യമായി പോന്നോളൂ. കൈയും വീശിപോയാൽ ഭക്ഷണം കിട്ടുമെന്നു കരുതരുത്. പകരം കൈയിൽ അൽപം വേസ്റ്റ് കരുതിയാൽ മാത്രം മതി. വേസ്റ്റോ..! എന്നു നെറ്റിചുളിക്കാൻ വരട്ടെ, അതേ ഇവിടെ പണത്തിനു പകരം മാലിന്യങ്ങൾ നൽകിയാൽ ഏതു നേരത്തും വയറുനിറച്ചു കഴിക്കാനുള്ള ഭക്ഷണം കിട്ടും. അതാണ് ​ഗാർബേജ് കഫേ.

തെരുവുകളിൽ കഴിയുന്നവർക്കു ഭക്ഷണം ഉറപ്പാക്കുവാനുള്ള ഒരു വഴികൂടിയാണ് ​ഗാർബേജ് കഫേ വഴി ഉന്നംവയ്ക്കുന്നത്. ഛത്തീസ്​ഗഡിലെ അംബികാരപൂരിലാണ് ​ഈ കഫേ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിങ്ങൾക്കു കഴിക്കുന്ന ഭക്ഷണത്തിനു പകരമായി നൽകേണ്ടത് പണമല്ല, മറിച്ച് മാലിന്യങ്ങളാണ്. അര കിലോ​​ഗ്രാം പ്ലാസ്റ്റിക് മാലിന്യങ്ങൾ രാവിലെ ഇവിടെയെത്തിച്ചാൽ , ഇഡ്ഡലി, സമോസ, മസാല ബോണ്ട, ബ്രെ​ഡ് പൊരിച്ചത് എന്നിവ കിട്ടും. ഇനി ഒരു കിലോ​ഗ്രാം പ്ലാസ്റ്റിക്ക് മാലിന്യമാണ് ഇവിടെ ഉച്ചയ്ക്കെത്തിക്കുന്നതെങ്കിൽ, സ്വാ​ദേറിയ അത്യു​ഗ്രൻ ഭക്ഷണമാണ് നമ്മളെ കാത്തിരിക്കുന്നത്. ചോറ്, രണ്ടു തരം പച്ചക്കറി വിഭവങ്ങൾ, പരിപ്പു കറി, സാലഡ്, തൈര്, അച്ചാർ, പപ്പടം അങ്ങനെ നീളുന്നു ആ നീണ്ട നിര.

പ്ലാസ്റ്റിക് മാലിന്യനിർമാർ​ജനം എന്ന ദൗത്യം മാത്രമല്ല, ആരും തന്നെ വിശന്നിരിക്കുന്ന സാഹചര്യം ഉണ്ടാവരുത് എന്ന ഉൾക്കാഴ്ചകൂടിയാണ് ഛത്തീസ്​ഗഡ് മുൻസിപ്പൽ കോർപറേഷന്റെ നേതൃത്വത്തിൽ നടത്തുന്ന ഈ പദ്ധതിക്കു പിന്നിൽ. ഇന്ത്യയിലെ വൃത്തിയുള്ള ന​ഗരങ്ങളുടെ നിരയിൽ അം​ബികാപൂർ ഉൾപെടാൻ ഈ കഫേയും ഒരു പ്രധാന ഘടകമായി തീർന്നിട്ടുണ്ട്.

Content Highlight; A Café Where You Pay with Waste Instead of Money

dot image
To advertise here,contact us
dot image