ഈ ബാക്ടീരിയ ലോഹങ്ങള്‍ സ്വര്‍ണമാക്കും; 'കുപ്രിയാവിഡസ് മെറ്റാലിഡുറാന്‍സി'നെക്കുറിച്ചറിയാം

ഗവേഷകര്‍ 'സ്വര്‍ണ വിസര്‍ജ്യ ബാക്ടീരിയ' എന്ന് വിളിക്കുന്ന അപൂര്‍വ്വ ഇനം ബാക്ടീരിയയാണിത്

dot image

ഭൂമിയില്‍ എന്തെല്ലാം തരത്തിലുള്ള ജീവജാലങ്ങളാണ് ഉള്ളത്. വളരെയധികം പ്രത്യേകതകള്‍ നിറഞ്ഞ കോടാനുകോടി ജീവജാലങ്ങളാല്‍ സമ്പന്നമാണ് ഭൂമി.അതില്‍ ചിലപ്പോള്‍ ചെറിയ സൂക്ഷ്മാണുക്കള്‍ പോലും അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ളവയായിരിക്കും. അത്തരത്തിലൊരു ബാക്ടീരിയയെക്കുറിച്ചാണ് പറയാന്‍ പോകുന്നത്.

'സ്വര്‍ണ വിസര്‍ജ്യ' ബാക്ടീരിയ എന്ന് ഗവേഷകര്‍ വിളിക്കുന്ന 'കുപ്രിയാവിഡസ് മെറ്റാലിഡുറാന്‍സ്' എന്ന അപൂര്‍വ്വ ഇനം ബാക്ടീരിയയാണിത്. സ്വര്‍ണ സംയുക്തങ്ങളെ ശുദ്ധ സ്വര്‍ണമാക്കി മാറ്റാനുള്ള സവിശേഷമായ കഴിവാണ് ഈ ബാക്ടീരിയയ്ക്ക് ഉള്ളത്. ചെമ്പ്, സ്വര്‍ണം, എന്നിവ ഉള്‍പ്പടെ മറ്റ് ഘനലോഹങ്ങള്‍ അടങ്ങിയ അന്തരീക്ഷത്തില്‍ ഈ ബാക്ടീരിയക്ക് ജീവിക്കാന്‍ കഴിയും. ഈ ലോഹങ്ങളെയൊക്കെ വിഘടിപ്പിക്കുകയും യഥാര്‍ഥ സ്വര്‍ണത്തിന്റെ ചെറിയ കഷ്ണങ്ങളൊക്കെ പുറത്ത് വിടാനുമുളള ഇവയുടെ കഴിവാണ് സ്വര്‍ണം വിസര്‍ജിക്കുന്ന ബാക്ടീരിയ എന്ന പേര് വരാന്‍ കാരണം.

'കുപ്രിയാവിഡസ് മെറ്റാലിഡുറാന്‍സ്' സ്വര്‍ണം ഉണ്ടാക്കുന്നത് എങ്ങനെയാണെന്നറിയാം

ചെമ്പും സ്വര്‍ണവും ബാക്ടീരിയ്ക്കുള്ളില്‍ പ്രവേശിക്കുമ്പോള്‍ അധിക ലോഹങ്ങളെ നീക്കം ചെയ്യുന്ന സാധാരണ പ്രക്രിയ അവ നടത്തുന്നു. ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന സ്വര്‍ണം ആഭരണങ്ങളില്‍ കാണപ്പെടുന്ന സ്വര്‍ണത്തെപ്പോലെ വലുതോ തിളക്കമുളളതോ അല്ല.നാനോകണങ്ങളാണ്. മൈക്രോസ്‌കോപ്പിന്റെ സഹായത്തോടെ മാത്രമേ ഇവയെ കാണാന്‍ സാധിക്കൂ.

ലൈവ് ജേണല്‍ റിപ്പോര്‍ട്ട് അനുസരിച്ച് കുപ്രിയാവിഡസ് മെറ്റാലിഡുറാന്‍സ് ലോഹങ്ങളാല്‍ സമ്പന്നമായ അന്തരീക്ഷത്തില്‍ ജീവിക്കാന്‍ പരിണമിച്ചവയാണ്. സ്വര്‍ണ-ചെമ്പ് ഖനികള്‍,വ്യവസായ മാലിന്യം തളളുന്ന സ്ഥലങ്ങള്‍, ലോഹസാന്ദ്രത കൂടിയ മണ്ണ് ഇവിടങ്ങളിലൊക്കെ ഇവയെ കാണാന്‍ കഴിയും.

ഇവയുടെ ശരീരത്തില്‍ അമിതമായി ചെമ്പ് ആയാല്‍ 'കുപ' എന്ന ഹോര്‍മോണ്‍ ഉപയോഗിച്ച് ബാക്ടീരിയ ഇതിനെ പുറന്തള്ളും. ഇനി സ്വര്‍ണം ഇവയുടെ ശരീരത്തില്‍ അമിതമായാല്‍ 'കോപ' എന്ന ഹോര്‍മോണ്‍ ഉപയോഗിച്ച് ബാക്ടീരിയ ഇതിനെ പുറംതള്ളുന്നു. ധാരാളം സാങ്കേതികവിദ്യകള്‍ക്ക് വേണ്ടി ഈ ബാക്ടീരിയ പ്രയോജനപ്പെടുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

Content Highlights :Learn about 'Cupriavidus metallidurans', the bacteria that turns metals into gold

dot image
To advertise here,contact us
dot image