മസ്കത്ത് നൈറ്റ്സിൽ ഒഴുകിയെത്തിയത് 20 ലക്ഷത്തിലധികം സന്ദർശകർ; കണക്കുകൾ പുറത്ത്

വിനോദം, സംസ്കാരം, സംരംഭകത്വം എന്നിവ സംയോജിപ്പിച്ച ഒരു മാസത്തെ ഉത്സവ രാവുകൾക്കാണ് തിരശ്ശീല വീണത്

മസ്കത്ത് നൈറ്റ്സിൽ ഒഴുകിയെത്തിയത് 20 ലക്ഷത്തിലധികം സന്ദർശകർ; കണക്കുകൾ പുറത്ത്
dot image

ഇത്തവണ മസ്‌കത്ത് നൈറ്റ്‌സ് ആഘോഷങ്ങളുടെ വേദികളിൽ ഒഴുകിയെത്തിയത് 20 ലക്ഷത്തോളം സന്ദർശകർ. 2026 ജനുവരി ഒന്നിന് ആരംഭിച്ച ഒമാൻ്റെ ഏറ്റവും വലിയ ഉത്സവം ജനുവരി 31നാണ് അവസാനിച്ചത്. 24 സ്ഥലങ്ങളിലായി 168ലധികം പരിപാടികൾ സംഘടിപ്പിച്ചുകൊണ്ടാണ് ശൈത്യകാല ഉത്സവക്കാഴ്ചയായ മസ്കത്ത് നൈറ്റ്സ് യാഥാർത്ഥ്യമായത്.

വിനോദം, സംസ്കാരം, സംരംഭകത്വം എന്നിവ സംയോജിപ്പിച്ച ഒരു മാസത്തെ ഉത്സവ രാവുകൾക്കാണ് തിരശ്ശീല വീണത്. മസ്‌കത്ത് നൈറ്റ്‌സ് 2026-ലെ പരിപാടികൾക്കായി തിരഞ്ഞെടുത്ത ഏഴ് സ്ഥിരം വേദികളിൽ നിന്ന് ഏറ്റവും കൂടുതൽ പ്രേക്ഷകരെ നേടിയത് ഖുറം നാച്ചുറൽ പാർക്കാണ്. രാത്രികാല ഡ്രോൺ ഷോകൾക്ക് ആതിഥേയത്വം വഹിച്ച പാർക്കിൽ, നൂറുകണക്കിന് പ്രോഗ്രാം ചെയ്ത ഡ്രോണുകൾ പറന്ന് ആകർഷകവും ചലിക്കുന്നതുമായ വർണ്ണ വിസ്മയമാണ് തീർത്തത്.

മറ്റ് വേദികളിൽ അൽ അമേറാത്ത് പബ്ലിക് പാർക്ക്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ, റോയൽ ഓപ്പറ ഹൗസ്, അൽ സീബ് ബീച്ച്, ഖുറയ്യത്ത്, വാദി അൽ ഖൂദ് എന്നിവയും വ്യക്തിഗത ഷോപ്പിംഗ് സെന്ററുകളും കഴിഞ്ഞ ഒരു മാസക്കാലം ജന നിബിഡമായിരുന്നു.

Content Highlights:  Muscat Nights festival, a month-long event running from January 1 to January 31, has achieved immense success, drawing nearly 2 million visitors by early February 2026

dot image
To advertise here,contact us
dot image