ഇടപ്പള്ളി ടോള്‍ ജംഗ് ഷനില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കാറില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്

ഇടപ്പള്ളി ടോള്‍ ജംഗ് ഷനില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
dot image

കൊച്ചി: കൊച്ചി ഇടപ്പള്ളി ലുലുമാളിന് സമീപം ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇടപ്പള്ളി ഭാഗത്തുനിന്നും കളമശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇടപ്പള്ളി ടോള്‍ സ്വദേശി ശ്രീകുമാറിന്റെതാണ് വാഹനം. മുന്‍വശത്ത് നിന്നും പുക ഉയരുന്നത് കണ്ട് വാഹനം വഴിയില്‍ ഒതുക്കി പുറത്തിറങ്ങിയപ്പോള്‍ തീ ആളിക്കത്തുകയായിരുന്നു. കാര്‍ ഏതാണ്ട് പൂര്‍ണമായും കത്തി നശിച്ചു. ഏലൂര്‍, തൃക്കാക്കര ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണച്ചു.

Content Highlights: A car caught fire in Kochi, but the driver escaped safely

dot image
To advertise here,contact us
dot image