കൊയിലാണ്ടിയില്‍ അധ്യാപക പരിശീലനത്തിനിടെ ക്ലാസ് മുറിയിലെ ടൈല്‍ പൊട്ടിത്തെറിച്ചു

കടുത്ത ചൂട് കൊണ്ട് വികസിച്ചതാണ് ടൈലുകൾ പൊട്ടാൻ കാരണമെന്നാണ് നിഗമനം.
കൊയിലാണ്ടിയില്‍ അധ്യാപക പരിശീലനത്തിനിടെ ക്ലാസ് മുറിയിലെ ടൈല്‍ പൊട്ടിത്തെറിച്ചു

കോഴിക്കോട്: കൊയിലാണ്ടിയില്‍ ക്ലാസ് മുറിയുടെ നിലത്ത് പതിച്ച ടൈലുകൾ പൊട്ടിത്തെറിച്ചു. കോഴിക്കോട് ജില്ലയിലെ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം.

അധ്യാപകർക്കുള്ള ക്ലാസ് നടന്നുകൊണ്ടിരിക്കുമ്പോഴാണ് ടൈലുകൾ പൊട്ടിത്തെറിച്ചത്. അധ്യാപകർ ക്ലാസിൽനിന്ന് പെട്ടെന്ന് തന്നെ പുറത്തേക്ക് കടന്നതിനാൽ അപകടം ഒന്നും സംഭവിച്ചില്ല. കടുത്ത ചൂട് കൊണ്ട് വികസിച്ചതാണ് ടൈലുകൾ പൊട്ടാൻ കാരണമെന്നാണ് നിഗമനം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com