
കോഴിക്കോട്: ഇരുവഴിഞ്ഞിപ്പുഴയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. തിരുവമ്പാടി ഒറ്റപ്പൊയിൽ സ്വദേശി ഷിന്റോയുടെ മകൻ ഷാരോൺ ഷിന്റോ (13) ആണ് മരിച്ചത്.
ഇരുവഴിഞ്ഞിപ്പുഴയിലെ കൽപുഴായി കടവിൽ മൂന്നു മണിയോടെയായിരുന്നു അപകടം. കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു ഷാരോൺ.