
കോഴിക്കോട്: കോഴിക്കോട് സിവിൽ സ്റ്റേഷനിൽ ലിഫ്റ്റിലെ സീലിംഗ് ഫാൻ അടർന്നു വീണ് ഒരാൾക്ക് പരിക്ക്. പുരാവസ്തു വകുപ്പിലെ ജില്ലാ ഓഫീസർ ജ്യോതിഷനാണ് പരിക്കേറ്റത്. ബി ബ്ലോക്കിലെ ലിഫ്റ്റിലെ സീലിംഗ് ഫാൻ ആണ് അടർന്നു വീണത്. പരിക്കേറ്റ ജീവനക്കാരനെ കോഴിക്കോട്ടെ സഹകരണ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.
Content Highlight: The ceiling fan in the lift of Kozhikode Civil Station fell off; one person was injured