മുണ്ടക്കയത്ത് ഭീതി പരത്തിയ പുലി പിടിയിൽ

ബുധനാഴ്ച ഉച്ചയോടെയാണ് പ്രദേശത്ത് പുലിയെ പിടികൂടാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചത്

dot image

കോട്ടയം: മുണ്ടക്കയം പുലിക്കുന്നിൽ ഭീതി പരത്തിയ പുലി പിടിയിലായി. പുലിക്കുന്ന് ചിറയ്ക്കൽ കെ എം സുദൻ്റെ വീടിന് സമീപം വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി അകപ്പെട്ടത്.

കഴിഞ്ഞ ദിവസം രാത്രിയിൽ സുദൻ്റെ വീട്ടിലെ ആടിനെയും കണ്ണിമലയിൽ ഒരു ആടിനെയും പുലി കൊലപ്പെടുത്തിയിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് പ്രദേശത്ത് പുലിയെ പിടികൂടാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചത്.

dot image
To advertise here,contact us
dot image