
കോട്ടയം: കോട്ടയത്ത് നഴ്സിംഗ് വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലാ സ്വദേശിനിയായ പതിനെട്ടുവയസ്സുകാരി സിൽഫയെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പെൺകുട്ടി ഹൈദരാബാദിലെ നഴ്സിംഗ് വിദ്യാർത്ഥിനിയാണ്. ജൂൺ ഒന്നിന് ഹൈദരാബാദിലേക്ക് മടങ്ങിപോകാൻ ഇരിക്കവെയാണ് ജീവനൊടുക്കിയത്. പാലാ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
content highlights : 18-year-old nursing student found dead in her bedroom in Pala