Top

കടത്തുരുത്തിയിൽ വീടാക്രമണത്തിനിടെ പരിക്കേറ്റ യുവാവ് മരിച്ചു

മരിച്ച സജി നിരവധി കേസുകളിൽ പ്രതിയാണ്

14 Jan 2022 3:09 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കടത്തുരുത്തിയിൽ വീടാക്രമണത്തിനിടെ പരിക്കേറ്റ യുവാവ് മരിച്ചു
X

കോട്ടയം: കോട്ടയം കടുത്തുരുത്തിയിൽ വീട് കയറിയുള്ള ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയേയും ഭർത്യ സഹോദരങ്ങളേയും അയൽവാസി കത്തിക്ക് കുത്തുകയായിരുന്നു. സ്വയരക്ഷയ്ക്കിടെയുള്ള ആക്രമണത്തിലാണ് പാലേക്കുന്നേൽ സജി ഭാസ്കരൻ കൊല്ലപ്പെട്ടത്. നീരാളത്തിൽ അന്ന ജോസഫ്( മോളി) സി സി ജോൺ, സി സി രാജു എന്നിവർക്ക് കുത്തേറ്റു.

സജിയുടെ ഭാര്യയും മക്കളും മുൻപ് മരണപ്പെട്ടിരുന്നു. ഈ മരണത്തിന് പിന്നിൽ അയൽവാസിയുടെ ആഭിചാര ക്രിയയാണെന്ന്‌ ആരോപിച്ച് പലതവണ സജി ആക്രമണം നടത്തിയിരുന്നു. സമാന സംഭവത്തിനിടെയാണ് പരിക്കേൽക്കുന്നത്. അയൽവാസിയായ സ്ത്രീയെ ആക്രമിക്കുന്നത് എതിർത്ത യുവാക്കളെയാണ് സജി കുത്തിയത്. ഇവരും ചികിത്സയിലാണെന്നാണ് വിവരം.

വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. സംഭവ സ്ഥലത്ത് കോട്ടയം എസ്പി ഡി ശിൽപ,സ്‌പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി വിദ്യാധരൻ,വൈക്കം ഡി വൈ എസ് പി എ ജെ തോമസ്,കടുത്തുരുത്തി എസ് എച്ച് ഒ കെ ജെ തോമസ്,എസ് ഐ വിപിൻ ചന്ദ്രൻ എന്നിവർ സ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തി. മരിച്ച സജി നിരവധി കേസുകളിൽ പ്രതിയാണ്. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്. സംഘർഷത്തിൽ ഉൾപ്പെട്ട മറ്റുള്ളവർക്കെതിരെ കേസെടുക്കാൻ സാധ്യതയുണ്ട്.




Next Story

Popular Stories