മൈക്ക് കണ്ണിൽകൊണ്ടു, 'എന്താ മോനെ ഇതൊക്കെ' പ്രകോപിതനാകാതെ പ്രതികരിച്ച് മോഹൻലാൽ

ജിഎസ്ടി ദിനാചരണത്തിന്റെ ഭാഗമായി കേന്ദ്ര ജിഎസ്ടി സംഘടിപ്പിച്ച ചടങ്ങിൽ പുരസ്‍കാരം വാങ്ങാൻ എത്തിയ മോഹൻലാലിന്റെ കണ്ണിൽ മാധ്യമപ്രവർത്തകരിൽ ഒരാളുടെ മൈക്ക് കൊണ്ടു

dot image

സംസ്ഥാനത്ത് ജിഎസ്ടി അടയ്ക്കുന്ന സിനിമാതാരങ്ങളില്‍ ഒന്നാംസ്ഥാനം നേടിയിരിക്കുകയാണ് മോഹന്‍ലാല്‍. ജിഎസ്ടി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ പുരസ്‌കാരം വാങ്ങാന്‍ നടന്‍ എത്തിയിരുന്നു. ഇപ്പോഴിതാ പുരസ്‌കാരം സ്വീകരിച്ച് മടങ്ങുന്നതിനിടയില്‍ കണ്ണില്‍ മൈക്ക് കൊണ്ടപ്പോഴുണ്ടായ നടന്റെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

തിരക്കിനിടയില്‍ മോഹന്‍ലാലിന്റെ പ്രതികരണം എടുക്കാന്‍ ശ്രമിക്കവേയാണ് മാധ്യമപ്രവര്‍ത്തകന്റെ മൈക്ക് മോഹന്‍ലാലിന്റെ കണ്ണില്‍ കൊള്ളുന്നത്. മൈക്ക് കണ്ണില്‍ തട്ടി വേദന അനുഭവപ്പെട്ട നടന്‍ കൈകൊണ്ട് ഉടന്‍ കണ്ണുതൊടുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ വേദന അനുഭവപ്പെട്ടിട്ടും പ്രകോപിതനാകാതെ പതിവ് സ്‌റ്റൈലില്‍ 'എന്താ… മോനെ.. ഇതൊക്കെ' കണ്ണിന് എന്തെങ്കിലും പറ്റിയാലോ എന്ന് ചോദിച്ച് കാറില്‍ കയറുകയാണ് മോഹന്‍ലാല്‍ ചെയ്തത്.

വാഹനത്തിന്റെ ഡോര്‍ അടയ്ക്കും മുമ്പ് 'മോനെ നിന്നെ ഞാന്‍ നോക്കിവെച്ചിട്ടുണ്ടെന്ന്' തമാശയായി നടന്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. വീഡിയോ വൈറലായതോടെ നിരവധി പേരാണ് നടന്റെ ക്ഷമയെ പ്രശംസിച്ച് എത്തുന്നത്. മറ്റേത് നടന്‍ ആയാലും ആ സാഹചര്യത്തില്‍ പ്രതികരിക്കുന്ന രീതി മറ്റൊന്നാകും എന്നാണ് വീഡിയോയ്ക്ക് താഴെ ആരാധകര്‍ കുറിക്കുന്നത്

Content Highlights: Actor reacts without getting angry after putting a mic in Mohanlal's eyes

dot image
To advertise here,contact us
dot image