മാനന്തവാടിയിൽ ആർടിഒ ഓഫിസ് ജീവനക്കാരി ആത്മഹത്യ ചെയ്ത നിലയിൽ
ഒറ്റപ്പെടുത്താന്‍ ഉദ്യോഗസ്ഥർ ശ്രമിച്ചിരുന്നതായി സിന്ധു പറഞ്ഞിരുന്നുവെന്നും സഹോദരന് പറഞ്ഞു.
6 April 2022 8:18 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

വയനാട്: മാനന്തവാടിയിൽ ആർടിഒ ഓഫിസ് ജീവനക്കാരിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മാനന്തവാടി സബ് ആർടിഒ ഓഫീസ് സീനിയർ ക്ലർക്ക് സിന്ധുവിനെയാണ് വീട്ടിൽ തുങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. സിന്ധുവിന്റെ ആത്മഹത്യയിൽ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ രംഗത്തെത്തി.ഓഫീസിൽ കൈക്കൂലി വാങ്ങാൻ കൂട്ട് നിൽക്കാത്തതിനാൽ ഇദ്യോഗസ്ഥർ ഒറ്റപ്പെടുത്തിയതിനെ തുടർന്നാണ് സിന്ധു ആത്മഹത്യ ചെയ്തതെന്ന് സഹോദരൻ ആരോപിച്ചു. ഒറ്റപ്പെടുത്താന്‍ ഉദ്യോഗസ്ഥർ ശ്രമിച്ചിരുന്നതായി സിന്ധു പറഞ്ഞിരുന്നുവെന്നും സഹോദരന് പറഞ്ഞു.
Next Story