Top

'സത്യമേവ ജയതേ'; വിടുതല്‍ ഹരജി തള്ളിയ നടപടിയില്‍ രമേശ് ചെന്നിത്തല

തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഇടതുനേതാക്കളുടെ ഹര്‍ജി തള്ളിയത്.

13 Oct 2021 7:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സത്യമേവ ജയതേ; വിടുതല്‍ ഹരജി തള്ളിയ നടപടിയില്‍ രമേശ് ചെന്നിത്തല
X

നിയമസഭാ കയ്യാങ്കളി കേസില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അടക്കം ആറ് പ്രതികളുടെ വിടുതല്‍ ഹര്‍ജികള്‍ തള്ളിയ കോടതി നടപടിയില്‍ പ്രതികരിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സത്യമേവ ജയതേയെന്നാണ് രമേശ് ചെന്നിത്തല വാര്‍ത്ത പങ്കുവെച്ചുകൊണ്ട് പ്രതികരിച്ചത്.

തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഇടതുനേതാക്കളുടെ ഹര്‍ജി തള്ളിയത്. പ്രതികള്‍ നവംബര്‍ 22 ന് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. സഭയില്‍ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു വിടുതല്‍ ഹര്‍ജിയിലെ പ്രതികളുടെ വാദം. എന്നാല്‍ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചു വാങ്ങിയ പൊതുസ്വത്ത് നശിപ്പിക്കാന്‍ എംഎല്‍എമാര്‍ക്ക് അധികാരമില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ എതിര്‍വാദം ഉന്നയിച്ചു. മന്ത്രി വി ശിവന്‍കുട്ടിക്ക് പുറമെ മുന്‍ മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീല്‍, മുന്‍ എംഎല്‍എമാരായ കെ അജിത്, കെ കുഞ്ഞഹമ്മദ്, സി കെ സദാശിവന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. 2015 മാര്‍ച്ച് 13ന് അന്നത്തെ ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണത്തിനിടെയായിരുന്നു കേസിനാസ്പദമായ നാശനഷ്ടങ്ങളുണ്ടായത്. 2.20 ലക്ഷം രൂപയുടെ പൊതുസ്വത്ത് നശിപ്പിച്ചെന്നാണ് കേസ്.rame

Popular Stories

    Next Story