Top

മലപ്പുറത്ത് പന്നിയിറച്ചി കിട്ടും, ദുബായിൽ കിട്ടുമോ; സംഘപരിവാർ ചോദ്യത്തിനുത്തരം ഇതാണ്

26 Nov 2021 11:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മലപ്പുറത്ത് പന്നിയിറച്ചി കിട്ടും, ദുബായിൽ കിട്ടുമോ; സംഘപരിവാർ ചോദ്യത്തിനുത്തരം ഇതാണ്
X

ഹലാൽ ഭക്ഷണ വിവാദത്തിൽ പുതിയ ചർച്ചയ്ക്ക് തിരികൊളുത്തി സംഘപരിവാർ സോഷ്യൽ മീഡിയാ ഹാൻഡിലുകൾ. അറബ് രാജ്യങ്ങളിൽ മുസ്ലിങ്ങൾക്ക് ഹറാമായ പന്നിയിറച്ചി ലഭിക്കുമോയെന്നാണ് സംഘപരിവാർ കേന്ദ്രങ്ങളുടെ പുതിയ ചോദ്യം. നേരത്തെ കൂടുതൽ ചർച്ചയായത് പന്നിയിറച്ചി മലപ്പുറത്ത് പാചകം ചെയ്യാറുണ്ടോയെന്നത് സംബന്ധിച്ചായിരുന്നു. എന്നാൽ തെളിവ് സഹിതം പന്നിയിറച്ചി ലഭിക്കുന്ന മലപ്പുറത്തെയും സമീപ പ്രദേശങ്ങളിലേയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയ പുറത്തുവിട്ടതോടെ ചോദ്യം അറബ് രാജ്യങ്ങളിലേക്ക് നീണ്ടു.

നേരത്തെ ഹലാൽ ഭക്ഷണമാണെന്ന പേരിൽ ചില ഹോട്ടലുകൾ തുപ്പി ഭക്ഷണം വിളമ്പുന്നുവെന്ന് ബിജെപി ആരോപിച്ചിരുന്നു. എറണാകുളം ജില്ലയിൽ ഫു‍ഡ് സ്ട്രീറ്റ് നടത്തിയ ഡിവൈഎഫ്ഐയെ മലപ്പുറത്ത് പോർക്ക് ഫെസ്റ്റിവലുകൾ നടത്താൻ തയ്യാറുണ്ടോയെന്ന് ബിജെപി നേതാവ് ബി ​​ഗോപാലകൃഷ്ണൻ വെല്ലുവിളിക്കുകയും ചെയ്തു. ഈ രാഷ്ട്രീയ പോർവിളികൾക്കിടയിലാണ് ചിലരുടെ അന്വേഷണം ​ഗൾഫ് നാടുകളിലേക്കും നീണ്ടത്. ഒട്ടകത്തെ ​ഗൾഫ് നാടുകളിൽ ഇറച്ചിക്കായി ഉപയോ​ഗിക്കാറില്ലെന്ന് നേരത്തെയുണ്ടായ വ്യാജ പ്രചാരണങ്ങൾ സോഷ്യൽ മീഡിയ പൊളിച്ചിരുന്നു. പിന്നാലെയാണ് പന്നിയിറച്ചി ദുബായ് പോലുള്ള നഗരത്തിൽ നിരോധിതമാണെന്ന പ്രചരണം.

ടെംഔട്ട് ദുബായ് എന്ന വെബ്സൈറ്റിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ദുബായിലെ പത്തിലേറെ മികച്ച റേറ്റിം​ഗുള്ള ഹോട്ടലുകളിൽ പോർക്ക് വിഭവങ്ങൾ ലഭ്യമാണ്. ഫുഡ് വ്ലോ​ഗറായ മൃണാളും ദുബായിലെ ഹോട്ടലുകളിലെ പോർക്ക് വിഭവങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചിരുന്നു. സം​ഘപരിവാർ പ്രചരണങ്ങൾ യാതൊരു വാസ്തവവും ഇല്ലെന്നാണ് പ്രസ്തുത റിപ്പോർട്ടുകൾ സാക്ഷ്യപ്പെടുത്തുന്നത്. രാജ്യത്ത് പോർക്കിറച്ചി നിരോധിച്ചതായുള്ള ഔദ്യോ​ഗിക വിവരങ്ങൾ യുഎഇയും പുറത്തുവിട്ടിട്ടില്ല.

ദുബായിൽ പോർക്ക് വിഭവങ്ങൾ ലഭ്യമാവുന്ന ചില ഹോട്ടലുകളുടെ പേരുകൾ

1. Brooklyn Bar


2. Crown & Lion


3. Dhow & Anchor


4. Fibber Magee's


5. Harvesters Dubai




Next Story