Top

'കടന്നു വരൂ...'; പൂജാ ബമ്പര്‍ ലോട്ടറി ഭാഗ്യവാനെ ഇനിയും കണ്ടെത്താനായില്ല

ഭാഗ്യവാന്‍ ആരാണെന്ന് യാതൊരു അറിവും ഇല്ലെന്നും നിരവധി ഭക്തര്‍ ജില്ലക്ക് പുറത്ത് നിന്നും ഉള്‍പ്പെടെ വരുന്നതിനാല്‍ അവരില്‍ ആരെങ്കിലും ആണോ ടിക്കറ്റെടുത്തതെന്ന് അറിവില്ലെന്നും ഏജന്റ് പറഞ്ഞു.

21 Nov 2022 6:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കടന്നു വരൂ...; പൂജാ ബമ്പര്‍ ലോട്ടറി ഭാഗ്യവാനെ ഇനിയും കണ്ടെത്താനായില്ല
X

തൃശൂര്‍: ഞായറാഴ്ച്ച നറുക്കെടുത്ത പൂജാ ബമ്പര്‍ ലോട്ടറി ഭാഗ്യവാനെ ഇനിയും കണ്ടെത്താനായില്ല. ഗുരുവായൂര്‍ ഐശ്വര്യ ലോട്ടറി ഏജന്‍സിയാണ് ടിക്കറ്റ് വിറ്റത്. 10 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത് ഗുരുവായൂരില്‍ വിറ്റ ടിക്കറ്റിനാണ്. JC 110398 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. സോമ സുന്ദരന്‍ കെപി എന്ന ഏജന്റാണ് (R 6925) ടിക്കറ്റ് വിറ്റിരിക്കുന്നത്.

ഭാഗ്യവാന്‍ ആരാണെന്ന് യാതൊരു അറിവും ഇല്ലെന്നും നിരവധി ഭക്തര്‍ ജില്ലക്ക് പുറത്ത് നിന്നും ഉള്‍പ്പെടെ വരുന്നതിനാല്‍ അവരില്‍ ആരെങ്കിലും ആണോ ടിക്കറ്റെടുത്തതെന്ന് അറിവില്ലെന്നും ഏജന്റ് പറഞ്ഞു.

രണ്ടാം സമ്മാനം ലഭിച്ചത് ഖഉ 255007 എന്ന ടിക്കറ്റിനാണ്. 50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. വയനാട്ടിലാണ് ഈ ടിക്കറ്റ് വിറ്റിരിക്കുന്നത്. 10 കോടിയാണ് ഒന്നാം സമ്മാനമെങ്കിലും 7,01,87,500 കോടി രൂപയാകും വിജയിക്ക് ലഭിക്കുക. 2,98,12,500 കോടി രൂപ നികുതി തുക കിഴിച്ചാണ് ഈ തുക ലഭിക്കുക. ബാക്കിയുള്ള 7 കോടി രൂപ ലഭിച്ചാല്‍ ഒരിക്കലും അത് മുഴുവനും ജേതാവിന് ഉപയോഗിക്കാന്‍ സാധിക്കില്ല. അതില്‍ കേന്ദ്ര സര്‍ക്കാരിന്റെ ആദായനികുതി കാല്‍കുലേറ്റര്‍ ഉപയോഗിച്ച് നടത്തിയ കണക്ക് പ്രകാരം പത്ത് കോടി രൂപയ്ക്ക് സര്‍ ചാര്‍ജായി 1,10,30,625 രൂപ അടയ്ക്കണം. ഹെല്‍ത്ത് ആന്‍ഡ് എജ്യുക്കേഷന്‍ സസെസ് വകയില്‍ 16,33,725 രൂപയും സമ്മാനം അടയ്ക്കണം. ശേഷം 5,75,23,150 രൂപയാകും ലഭിക്കുക.

ഈ വര്‍ഷത്തെ തിരുവോണം ബമ്പറിന് റെക്കോര്‍ഡ് വില്പനയാണ് നടന്നത്. 67 ലക്ഷം ടിക്കറ്റുകളാണ് ആകെ അച്ചടിച്ചത്. അതില്‍ 66 ലക്ഷത്തിലേറെ ടിക്കറ്റുകളും വിറ്റുപോയി. ടിക്കറ്റ് വില്‍പ്പനയില്‍ ഏറ്റവും മുന്നില്‍ പാലക്കാട് ജില്ലയാണ്. ജില്ലയില്‍ മാത്രം 10 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. രണ്ടാം സ്ഥാനത്തെത്തിയത് തൃശൂരും മൂന്നാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയുമാണ്. തൃശൂരില്‍ 8,79,200 ടിക്കറ്റുകളാണ് വിറ്റത്. ടിക്കറ്റ് നിരക്ക് കൂട്ടിയിട്ടും ടിക്കറ്റ് വില്പന കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ മറികടക്കുകയാണ്.

Story Highlights: Pooja bumper lottery winner still not found

Next Story