Top

ലീഗ് ക്യാമ്പില്‍ പങ്കെടുക്കാന്‍ പികെ ഫിറോസും മുനവറലി തങ്ങളും എത്തിയത് ഹെലികോപ്ടറില്‍; ധൂര്‍ത്തല്ലേയെന്ന് വിമര്‍ശനം

19 Jan 2022 2:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലീഗ് ക്യാമ്പില്‍ പങ്കെടുക്കാന്‍ പികെ ഫിറോസും മുനവറലി തങ്ങളും എത്തിയത് ഹെലികോപ്ടറില്‍; ധൂര്‍ത്തല്ലേയെന്ന് വിമര്‍ശനം
X

മുസ്ലീം യുത്ത്‌ലീഗ് സംസ്ഥാന എക്‌സിക്യൂട്ടിവ് ക്യാമ്പില്‍ പങ്കെടുക്കാന്‍ യൂത്ത് ലീഗ് പ്രസിഡന്റ് മുനവറലി തങ്ങളും ജനറല്‍ സെക്രട്ടറി പികെ ഫിറോസും പോയത് ഹെലികോപ്ടറില്‍. ഇരുവരുടെയും ഹെലികോപ്ടര്‍ യാത്രയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിമര്‍ശനങ്ങളുയരുന്നുണ്ട്. പിരിവെടുത്തും സംഭാവന വാങ്ങിയും സംസ്ഥാന കമ്മിറ്റി ഓഫീസ് നിര്‍മ്മിച്ചതിന് ശേഷം ഇത്രയും ആഡംബരമോയെന്നാണ് വിമര്‍ശകരുടെ ചോദ്യം.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്ടര്‍ യാത്രയ്‌ക്കെതിരെ ഉയര്‍ത്തുന്നതില്‍ മുന്‍നിരയിലായിരുന്നു ലീഗ് നേതൃത്വം. അതേസമയം യാത്രയ്ക്ക് സംഘടന ചെലവൊന്നും വഹിച്ചിട്ടില്ലെന്നാണ് പികെ ഫിറോസിന്റെ വിശദീകരണം. റൂമിന് പതിനായിരം രൂപ ദിവസ വാടകയുള്ള റിസോര്‍ട്ടിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഇത് ധൂര്‍ത്തല്ലേയെന്നും വിമര്‍ശകര്‍ ചോദിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന മുസ്ലീം യുത്ത്‌ലീഗ് സംസ്ഥാന എക്‌സിക്യൂട്ടിവ് ക്യാമ്പ് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനം ചെയ്തത്.



Next Story