Top

ഗതാഗതക്കുരുക്ക്: ഭാരത് ജോഡോ യാത്രക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

''ഗതാഗതസ്തംഭനം ഒഴിവാക്കാന്‍ യാത്ര ദേശീയപാതയുടെ ഒരുഭാഗത്ത് കൂടി മാത്രമാക്കണം.''

20 Sep 2022 11:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗതാഗതക്കുരുക്ക്: ഭാരത് ജോഡോ യാത്രക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി
X

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. യാത്ര കാരണം റോഡുകളില്‍ ഗതാഗതസ്തംഭനം ഉണ്ടാകുന്നുവെന്ന് ആരോപിച്ചാണ് അഭിഭാഷകനായ കെ വിജയന്‍ കോടതിയെ സമീപിച്ചത്.

ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കണമെന്നും പൊലീസ് സുരക്ഷക്ക് ആവശ്യമായ ചിലവ് സംഘാടകരില്‍ നിന്നും ഈടാക്കണമെന്നും ഹര്‍ജിയില്‍ കെ വിജയന്‍ ആവശ്യപ്പെട്ടു.

ഭാരത് ജോഡോ യാത്ര പോകുന്ന വഴികളിലെല്ലാം ഗതാഗതസ്തംഭനമുണ്ടാകുന്നു. റോഡ് പൂര്‍ണായി യാത്രക്കാര്‍ക്കായി വിട്ടു കൊടുക്കുന്ന അവസ്ഥയാണ്. ഗതാഗതസ്തംഭനം ഒഴിവാക്കാന്‍ യാത്ര ദേശീയപാതയുടെ ഒരുഭാഗത്ത് കൂടി മാത്രമാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

പ്രിയങ്ക ഗാന്ധി കേരളത്തിലേക്ക്; ഭാരത് ജോഡാ യാത്രയില്‍ പങ്കാളിയാവും

എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി കേരളത്തിലേക്ക്. ഭാരത് ജോഡോ യാത്രയുടെ ഭാഗമാവുന്നതിന് വേണ്ടിയാണ് പ്രിയങ്ക കേരളത്തിലേക്കെത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞു. യാത്ര 275 കിലോമീറ്റര്‍ ദൂരം പിന്നിട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ യാത്രയിലൂടെ ഞങ്ങള്‍ 275 കിലോമീറ്റര്‍ ദൂരം പിന്നിട്ടു. ഇന്നത്തോടെ 285 കിലോമീറ്റര്‍ ദൂരം പിന്നിടും. പ്രിയങ്ക ഗാന്ധി യാത്രയില്‍ ചേരും. കേരളത്തില്‍ വെച്ച് യാത്രയുടെ ഭാഗമാവാനാണ് പ്രിയങ്കയുടെ ശ്രമമെന്നും ജയ്റാം രമേശ് പറഞ്ഞു.

ഒക്ടോബര്‍ 17ന് നടക്കുന്ന കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് ഇപ്പോള്‍ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും ഭാരത് ജോഡോ യാത്ര വിജയമാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നായിരുന്നു ജയ്റാം രമേശിന്റെ മറുപടി. അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ആരും സോണിയയുടെയോ രാഹുലിന്റെയോ അനുവാദം തേടേണ്ടതില്ലെന്നാണ് ശശി തരൂര്‍ സോണിയയില്‍ നിന്ന് അനുവാദം വാങ്ങിയല്ലോയെന്ന ചോദ്യത്തോടുള്ള ജയ്റാം രമേശിന്റെ പ്രതികരണം.

അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ മത്സരിക്കുകയാണെങ്കില്‍ താന്‍ പിന്മാറുമെന്ന് അതിനിടെ ശശി തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ മടങ്ങി വരണമെന്ന് പ്രമേയം അവതരിപ്പിക്കാനൊരുങ്ങുകയാണ് കെപിസിസി.

ഭാരത് ജോഡോ യാത്ര കേരളം വിട്ടതിന് ശേഷമാണ് പ്രമേയം അവതരിപ്പിക്കുക. എന്നാല്‍ രാഹുല്‍ കേരളത്തില്‍ ഉള്ളപ്പോള്‍ പ്രമേയം അവതരിപ്പിക്കാത്തത് വീഴ്ചയാണെന്നാണ് ഗ്രൂപ്പുകളുടെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് നടപടി തുടങ്ങും മുന്‍പ് പ്രമേയം വന്നില്ലെങ്കില്‍ അനൗചിത്യമെന്ന് എ ഗ്രൂപ്പ് പറഞ്ഞു.


Next Story