Top

കെ-റെയിലിന് എതിരല്ല; എന്നാൽ മാറ്റങ്ങൾ വേണം; ഭൂമിയെ തകർക്കാത്ത വികസനമാണ് കേരളത്തിനാവശ്യം; പി കെ കുഞ്ഞാലിക്കുട്ടി

സർക്കാരിന്റേത് സാ​ധ്യ​ത​യി​ല്ലാ​ത്ത പ​ദ്ധ​തി​കളാണെങ്കിൽ ന​യ​ങ്ങ​ൾ മാ​റ്റു​കയാണ് വേണ്ടത്

16 March 2022 6:07 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കെ-റെയിലിന് എതിരല്ല; എന്നാൽ മാറ്റങ്ങൾ വേണം; ഭൂമിയെ തകർക്കാത്ത വികസനമാണ് കേരളത്തിനാവശ്യം; പി കെ കുഞ്ഞാലിക്കുട്ടി
X

തിരുവനന്തപുരം: സിൽവർ ലെെൻ പദ്ധതിക്ക് എതിരല്ലെന്ന് മു​സ്​​ലിം ലീ​ഗ്​ നേ​താ​വ് പി കെ കുഞ്ഞാലിക്കുട്ടി. എ​ന്നാ​ൽ, പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ടി​സ്ഥാ​ന​കാ​ര്യ​ങ്ങ​ളി​ൽ വ്യക്തമായ മാറ്റങ്ങൾ വ​രു​ത്തേണ്ടതുണ്ടെന്നും ​പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി പറഞ്ഞു. നിലവിലെ സർക്കാർ രൂപരേഖയ്ക്ക് അനുസരിച്ചുളള ​പ​ദ്ധ​തി​ക്ക്​ സാ​ധ്യ​ത​യി​ല്ലെ​ന്നും ഇത് നി​ല​വി​ൽ കൊ​ണ്ടു​വ​ന്നാ​ൽ ആ​ളു​ക​ളു​ണ്ടാ​കി​ല്ലെ​ന്നും ബ​ജ​റ്റ്​ ച​ർ​ച്ച​യി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ൻറെ ഭൂപ്ര​കൃ​തി​യെ ത​ക​ർ​ത്താകരുത്​ ടൂ​റി​സം വി​ക​സ​നം. അങ്ങനെ സംഭവിച്ചാൽ ഊ​ഷ​ര​ഭൂ​മി കാ​ണാ​ൻ ആ​ര്​ വ​രും. ലോ​കം പിന്തുടരുന്ന രീ​തി​യി​ൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തി പ്ര​കൃ​തി​യെ ത​ക​ർ​ക്കാ​ത്ത വി​ക​സ​ന​മാ​ണ് കേരളത്തിനും​ ആവശ്യം. സർക്കാരിന്റേത് സാ​ധ്യ​ത​യി​ല്ലാ​ത്ത പ​ദ്ധ​തി​കളാണെങ്കിൽ ന​യ​ങ്ങ​ൾ മാ​റ്റു​കയാണ് വേണ്ടത്. കെ-​റെ​യി​ൽ വി​ഷ​യ​ത്തി​ൽ ത​ങ്ങ​ളു​ടെ ബ​ദ​ലി​നെ​ക്കു​റി​ച്ച്​ ച​ർ​ച്ച ചെ​യ്യാ​ൻ പോ​ലും സ​ർ​ക്കാ​ർ ത​യാ​റാ​യി​ട്ടി​ല്ല. ജ​ന​ങ്ങ​ളെ വി​ശ്വാ​സ​ത്തി​ലെ​ടു​ത്തേ അ​തി​വേ​ഗ റെ​യി​ൽ ന​ട​പ്പാ​ക്കൂ എ​ന്ന്​ അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി വ്യ​ക്ത​മാ​ക്കി​യ​താ​ണ്​.

വ​ഖ​ഫ്​ ബോ​ർ​ഡ്​ വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പൊ​തു​സ​മൂ​ഹ​ത്തി​ന്​ ന​ൽ​കി​യ ഉ​റ​പ്പ​ല്ല ക​ഴി​ഞ്ഞ​ദി​വ​സം വ​കു​പ്പ്​ മ​ന്ത്രി​യി​ൽ നി​ന്നു​ണ്ടാ​യ​ത്. എ​ന്താ​ണ്​ സ​ർ​ക്കാ​ർ നി​ല​പാ​ടെ​ന്ന്​ വ്യ​ക്ത​മാ​ക്ക​ണം. ഭൂ​രി​പ​ക്ഷ-​ന്യൂ​ന​പ​ക്ഷ വ​ർ​ഗീ​യ​ത പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​റി​ൻറെ പ​ണി ഇ​വി​ടെ നി​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ക​യാ​ണ്. അ​ത്​ വി​ദ്യാ​ഭ്യാ​സ സ്​​കോ​ള​ർ​ഷി​പ്​ വി​ഷ​യ​ത്തി​ലു​ൾ​പ്പെ​ടെ പ്ര​ക​ട​മാ​യ​താ​ണ്. മ​ത​വി​ശ്വാ​സി​ക​ൾ വി​ഭാ​ഗീ​യ ചി​ന്ത​ക​രാ​ണെ​ന്ന ധാ​ര​ണ മാ​റ്റ​ണം. ഇ​ത്തി​രി​പ്പോ​ന്ന ചെ​റി​യ ബ​ജ​റ്റാ​ണ്​ മ​ന്ത്രി അ​വ​ത​രി​പ്പി​ച്ച​തെ​ങ്കി​ലും അധിക ചെ​ല​വാണ് ബജറ്റിലുളളതെന്നും കുഞ്ഞാലിക്കുട്ടി യോഗത്തിൽ പ​റ​ഞ്ഞു.

കെ.​പി. കു​ഞ്ഞ​ഹ​മ്മ​ദ്​ കു​ട്ടി മാ​സ്റ്റ​ർ, സ​ജീ​വ്​ ജോ​സ​ഫ്, ജി.​എ​സ്. ജ​യ​ലാ​ൽ, പ്ര​മോ​ദ്​ നാ​രാ​യ​ൺ, അ​നൂ​പ്​ ജേ​ക്ക​ബ്, ഒ.​എ​സ്. അം​ബി​ക, മാ​ണി സി. ​കാ​പ്പ​ൻ, ജെ​നീ​ഷ്​​കു​മാ​ർ, കെ.​ഡി. പ്ര​സേ​ന​ൻ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​​ങ്കെ​ടു​ത്തു.

Story highlights: PK Kunhalikutty says he is not against the Silver Lane project

Next Story

Popular Stories