Top

ജീവനാംശം നൽകിയില്ലെന്ന് അമ്മയുടെ പരാതി; മകളുടെ ശമ്പളത്തിൽ നിന്ന് ഈടാക്കാനുത്തരവ്

ജീവനാംശ തുക 3,500 രൂപ ശമ്പളത്തിൽ നിന്ന് പ്രതിമാസം ഈടാക്കാൻ ഒറ്റപാലം സബ്കളക്ടർ ഡി ധർമലശ്രീ അദ്ധ്യക്ഷയായ മെയിന്റനന്‍സ് ട്രിബ്യൂണല്‍ ഉത്തരവിട്ടു

7 Dec 2022 6:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജീവനാംശം നൽകിയില്ലെന്ന് അമ്മയുടെ പരാതി; മകളുടെ ശമ്പളത്തിൽ നിന്ന് ഈടാക്കാനുത്തരവ്
X

പാലക്കാട്: ഒറ്റപാലത്ത് ജീവനാംശം നൽകിയില്ലെന്ന അമ്മയുടെ പരാതിയെ തുടർന്ന് മകൾക്കെതിരെ നടപടിയെടുത്ത് മെയിന്റനന്‍സ് ട്രിബ്യൂണല്‍. അമ്മയ്ക്ക് പ്രതിമാസം നൽകേണ്ട ജീവനാംശം നൽകാത്തതിനാലാണ് ഗവ. സ്കൂൾ അധ്യാപികയായ മകൾക്കെതിരെ നടപടിയെടുത്തത്. ജീവനാംശ തുക 3,500 രൂപ ശമ്പളത്തിൽ നിന്ന് പ്രതിമാസം ഈടാക്കാൻ ഒറ്റപാലം സബ്കളക്ടർ ഡി ധർമലശ്രീ അദ്ധ്യക്ഷയായ മെയിന്റനന്‍സ് ട്രിബ്യൂണല്‍ ഉത്തരവിട്ടു.

പട്ടാമ്പിയിലെ സർക്കാർ സ്കൂളിന്റെ പ്രധാനാധ്യാപികയ്ക്കാണ് ശമ്പളത്തിൽ നിന്ന് പണമീടാക്കാനുളള ചുമതലയെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. 73കാരിയായ അമ്മ ചെലവിനുവേണ്ടി നാല് മക്കളെയും എതിർകക്ഷികളാക്കിയാണ് ആദ്യം പരാതി നൽകിയത്. തുടർന്ന് നാല് മക്കളും ചേർന്ന് ജീവനാംശം നൽകണമെന്ന് 2016 ൽ ട്രിബ്യൂണൽ ഉത്തരവിട്ടു. എന്നാൽ പിന്നീട് രണ്ട് പേർ തുക നൽകുന്നില്ലെന്ന് അമ്മ വീണ്ടും പരാതി നൽകി. വിചാരണക്കൊടുവിൽ സ്ഥിരവരുമാനം ഇല്ലാത്ത ഒരാളെ ഒഴിവാക്കുകയായിരുന്നു.

സർക്കാർ സ്കൂൾ അധ്യാപികയായ മകൾ തുക നൽകണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാൽ അത് നടപ്പാക്കിയിരുന്നില്ല അതിന്ൽ 2021 ഓഗസ്റ്റിൽ വീണ്ടും അമ്മ ട്രിബ്യൂണലിനെ സമീരിച്ചു. ജീവനാംശമായി 2016 മുതൽ നൽകേണ്ട തുക ഡിസംബർ 30 നകം നൽകണമെന്നും 3,500 രൂപ പ്രതിമാസം ശമ്പളത്തിൽ നിന്നും ഈടാക്കുമെന്നും ഉത്തരവിട്ടു. 1.26 ലക്ഷം രൂപയാണ് 2016 മുതൽ മകൾ നൽകേണ്ടത്. അത് സമയപരിധിക്കകം നൽകണമെന്നും അല്ലാത്ത പക്ഷം സ്വത്ത് കണ്ടുകെട്ടാന്‍ നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ വ്യക്തക്കിമാക്കി.

STORY HIGHLIGHTS: mother's complaint of non-payment of alimony order for deduction from daughter's salary

Next Story