
തൃശൂര്‍: സിബില്‍ സ്‌കോര്‍ വിഷയത്തില്‍ കേരളാ ബാങ്ക് ഉദാര സമീപനമാണ് സ്വീകരിക്കുന്നതെന്ന് ബാങ്ക് വൈസ് ചെയര്‍മാന്‍ എം കെ കണ്ണന്‍. ചെറുകിട വായ്പ്പകള്‍ക്ക് കേരളാ ബാങ്ക് സിബില്‍ സ്‌കോര്‍ പരിഗണിക്കുന്നില്ലെന്നും സഹകരണ സംഘങ്ങള്‍ ശക്തിപ്പെട്ടാല്‍ സിബില്‍ സ്‌കോര്‍ പ്രതിസന്ധി മറികടക്കാനാകുമെന്നും എംകെ കണ്ണന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
'എല്ലാ ബാങ്കുകളും ഇപ്പോള്‍ സിബില്‍ സ്‌കോര്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഫലത്തില്‍ ഇടത്തരക്കാര്‍ക്ക് വായ്പ കിട്ടാത്ത സ്ഥിതിയായിരിക്കുകയാണ്. എന്നാല്‍, കേരളാ ബാങ്ക് ഉദാരമായ സമീപനമാണ് പരമാവധി എടുക്കുന്നത്. ഞങ്ങള്‍ നിരവധി വായ്പകള്‍ക്ക് സിബില്‍ സ്‌കോര്‍ നോക്കാറില്ല. ചെറുകിട കര്‍ഷകര്‍, ചെറുകിട വായ്പകള്‍ക്ക് കേരള ബാങ്ക് സിബില്‍ സ്‌കോര്‍ പരിഗണിക്കുന്നില്ല. വലിയ വായ്പകള്‍ എടുക്കുമ്പോള്‍ സിബില്‍ നോക്കാറുണ്ട്. അത് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശമാണ്. സിബില്‍ സ്‌കോര്‍ വലിയ ആപത്ത് തന്നെയാണ്. പരമാവധി ആളുകളെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ കേരള ബാങ്ക് നോക്കുന്നുണ്ട്. സഹകരണ ബാങ്കുകളുടെ പ്രസക്തി വര്‍ധിച്ചു.'- എം കെ കണ്ണന്‍ പറഞ്ഞു.
സിബിൽ സ്കോർ എങ്ങനെയാണ് സാധാരണ മനുഷ്യരുടെ ജീവിതത്തെ ബാധിക്കുന്നത് എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുന്നതായിരുന്നു ഇന്നലെ റിപ്പോർട്ടർ ടിവി സംപ്രേഷണം ചെയ്ത ലൈവത്തോണ്‍. വായ്പ എടുത്ത് അടക്കാത്തവർ മാത്രമല്ല ഇതുവരെ വായ്പ എടുക്കാത്തവരും സിബിൽ സ്കോർ കുറഞ്ഞവരുടെ പട്ടികയിൽ ഉണ്ട് എന്നത് ഞെട്ടിക്കുന്നതായിരുന്നു. സർക്കാർ അധ്യാപകരും കെഎസ്ആർടിസി ജീവനക്കാരും കെഎസ്ഇബി ജീവനക്കാരും തട്ടുകടക്കാരും ഓട്ടോറിക്ഷ ഡ്രൈവർമാരും തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിലുള്ളവർ സിബിൽ സ്കോർ കുറഞ്ഞത് മൂലം ബുദ്ധിമുട്ടുന്നവരാണ്.
Content Highlights: kerala bank take liberal take in cibil score says vice chairman mk kannan