യന്ത്രത്തകരാര്‍; പുലര്‍ച്ചെ ദുബൈയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് പുറപ്പെടാനായില്ല

ബോര്‍ഡിങ് പൂര്‍ത്തിയായി വിമാനം പുറപ്പെടുന്നതിന് മുമ്പാണ് യന്ത്രത്തകരാര്‍ കണ്ടെത്തുന്നത്

dot image

കൊച്ചി: യന്ത്രത്തകരാറിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ നിന്നുള്ള ദുബൈ വിമാനം പുറപ്പെടാനായില്ല. പുലര്‍ച്ചെ അഞ്ചിന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനമാണ് വൈകുന്നത്. പുലര്‍ച്ചെ പുറപ്പെടാനൊരുങ്ങവെയാണ് യന്ത്രത്തകരാര്‍ കണ്ടെത്തിയത്.

ബോര്‍ഡിങ് പൂര്‍ത്തിയായി വിമാനം പുറപ്പെടുന്നതിന് മുമ്പാണ് യന്ത്രത്തകരാര്‍ കണ്ടെത്തുന്നത്. അതുകൊണ്ട് തന്നെ യാത്രക്കാര്‍ക്ക് മുന്നറിയിപ്പുണ്ടായിരുന്നില്ല. അപ്രതീക്ഷിത വൈകലില്‍ യാത്രക്കാര്‍ പ്രതിസന്ധിയിലാണെങ്കിലും ബദല്‍ ക്രമീകരണം ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Content Highlights: Air India express from Kochi to Dubai did not fly due to Machine failure

dot image
To advertise here,contact us
dot image