ഫേസ്ബുക്കിനെ മടുത്തോ?; ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ കുറവ്, ഓഹരി ഇടിഞ്ഞു
ഫേസ്ബുക്കിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് നാലാം പാദത്തില്‍ പ്രതിമാസ സജീവ ഉപയോക്താക്കള്‍ 2.91 ബില്ല്യണാവുന്നത്
4 Feb 2022 4:48 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സാമൂഹിക മാധ്യമ ഭീമനായ ഫേസ്ബുക്കിന്റെ പ്രതിദിന ഉപയോക്താക്കളിലും ഓഹരിയിലും വന്‍ ഇടിവ്. ഓഹരിവിലയില്‍ 22 ശതമാനം ഇടിവാണ് കമ്പനിക്ക് ഉണ്ടായത്. ഇതുവഴി 200 ബില്ല്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഫേസ്ബുക്ക് കണക്കാക്കുന്നത്. മാതൃകമ്പനിയായ മെറ്റ പുറത്ത് വിട്ട 2021 അവസാന പാദത്തിലെ ഏണിംഗ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വ്യാപാരം ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ മെറ്റയുടെ ഓഹരിയില്‍ 22.9 ശതമാനത്തിന്റെ ഇടിവുണ്ടായി.
ആപ്പിളിന്റെ സ്വകാര്യത പോളിസിയിലെ മാറ്റങ്ങളുടെ ഫലമായി തിരിച്ചടികള്‍ നേരിടുന്നുണ്ടെന്നാണ് ഫേസ്ബുക്കിന്റെ വിലയിരുത്തല്‍. ഇതിന് പുറമേ ടിക്ടോക്ക്, യുട്യൂബ് പോലുള്ള എതിരാളികളില്‍ നിന്നുള്ള മത്സരവും ഫേസ്ബുക്കില്‍ നിന്നും വരുമാന വളര്‍ച്ച മന്ദഗതിയിലാക്കി. ഇതിന് പുറമേ ഫേസ്ബുക്കില്‍ പരസ്യം നല്‍കുന്നതും കുറഞ്ഞിട്ടുണ്ട്.
ഫേസ്ബുക്കിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് നാലാം പാദത്തില്‍ പ്രതിമാസ സജീവ ഉപയോക്താക്കള്‍ 2.91 ബില്ല്യണാവുന്നത്. ട്വിറ്റര്‍, സ്നാപ്ചാറ്റ്, പിന്ററസ്റ്റ് എന്നീ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളിലെ ഓഹരിയും ഇടിഞ്ഞിട്ടുണ്ട്.
- TAGS: