
ന്യൂഡല്ഹി: ബുധനാഴ്ച്ച ഡല്ഹിയില് ചേരാനിരുന്ന ഇന്ഡ്യാ മുന്നണി യോഗം മാറ്റി. ബീഹാര് മുഖ്യമന്ത്രി നിതീഷ് കുമാറും സമാജ്വാദി പാര്ട്ടി അധ്യക്ഷന് അഖിലേഷ് യാദവും പങ്കെടുക്കില്ലെന്ന് അറിയിച്ചതിന് പിന്നാലെയാണ് യോഗം മാറ്റിവെച്ചത്. കഴിഞ്ഞ ദിവസം പശ്ചിമബംഗാള് മുഖ്യമന്ത്രി മമതാ ബാനര്ജിയും യോഗത്തില് പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. യോഗം ചേരുന്ന കാര്യം താന് അറിഞ്ഞിട്ടില്ലെന്നായിരുന്നു മമതയുടെ പ്രതികരണം.
വെള്ളപ്പൊക്ക ബാധിത മേഖലകൾ സന്ദർശിച്ച് എം കെ സ്റ്റാലിൻ; ആന്ധ്രയിൽ കനത്ത മഴനിതീഷ് കുമാറും അഖിലേഷ് യാദവും യോഗത്തിന് പാര്ട്ടി പ്രതിനിധികളെ അയയ്ക്കുമെന്ന് അറിയിച്ചിരുന്നു. ജെഡിയു പാര്ട്ടി അധ്യക്ഷന് രാജീവ് രഞ്ജനെയും സഞ്ജയ് ഝായെയും അഖിലേഷ് യാദവ് രാജ്യസഭാ എംപി രാംഗോപാല് യാദവിനെയും യോഗത്തിന് അയക്കുമെന്നായിരുന്നു സൂചന. അതിനിടെയാണ് യോഗം മാറ്റിയതായി അറിയിച്ചത്. ഡിസംബര് 18 നായിരിക്കും മാറ്റിയ യോഗം നടക്കുക.
കഴിഞ്ഞ ദിവസം നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നുകൊണ്ടിരിക്കെയാണ് കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജ്ജുന് ഖാര്ഗെ ഇന്ഡ്യാ മുന്നണി യോഗം ചേരാന് തീരുമാനിച്ചതായി അറിയിച്ചത്. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് ശേഷം ചേരുന്ന ആദ്യ യോഗമാണിത്. ആഗസ്റ്റ് 31 നും സെപ്തംബര് 1 നുമായി മുംബൈയില് വെച്ചാണ് ഇന്ഡ്യാ മുന്നണിയുടെ അവസാന യോഗം ചേര്ന്നത്.